തല കാക്കാന്‍ ജോണ്‍ വാര്‍ഡ് ഹെല്‍മറ്റണിഞ്ഞു

കാന്‍ബെറ: ലോക ക്രിക്കറ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയാണ് ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ ബുധനാഴ്ച നടന്ന നാ ലാം ഏകദിനത്തില്‍ കണ്ടത്. സാധാരണയായി ബാറ്റ്‌സ്മാന്‍മാരെക്കൂടാതെ വിക്കറ്റ് കീപ്പറും വ ളരെ അടുത്തു നിന്ന് ഫീല്‍ഡ് ചെയ്യുന്ന താരങ്ങളുമാണ് ഹെല്‍മറ്റ് ധരിക്കാറുള്ളത്. എന്നാ ല്‍ ആദ്യമായി ഹെല്‍മറ്റും ധരിച്ച് കളി നിയന്ത്രിച്ച അംപയര്‍ ജോണ്‍ വാര്‍ഡ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തലയ്‌ക്കേറ്റ പരിക്കാണ് വാര്‍ഡിനെ ഇതിനു പ്രേരിപ്പിച്ചത്. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടും പഞ്ചാബും തമ്മിലുള്ള കളിക്കിടെ തലയില്‍ പന്ത് കൊണ്ട് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും പരിക്കേല്‍ക്കാതിരിക്കാനാണ് വാര്‍ഡ് ഇത്തവണ ഹെല്‍മറ്റ് ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്.
Next Story

RELATED STORIES

Share it