ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിച്ചത് ആരോഗ്യപ്രശ്നമുള്ളതിനാല്‍: സ്പീക്കര്‍ ശക്തന്
BY swapna en15 Oct 2015 7:23 AM GMT
X
swapna en15 Oct 2015 7:23 AM GMT
തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴുപ്പിച്ചതിന് വിശദീകരണവുമായി സ്പീക്കര്‍ എന്‍ ശക്തന്. തനിക്ക് ആരോഗ്യപ്രശ്നമുള്ളതിനാലാണ് ചെരുപ്പ് ഡ്രൈവറെ കൊണ്ട് അഴുപ്പിക്കേണ്ടി വന്നതെന്ന് ശക്തന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തനിക്ക് വളരെ അപൂര്‍വ്വമായ അസുഖമുണ്ടെന്നാണ് ശക്തന്റെ വിശദീകരണം. കുനിഞ്ഞാല്‍ കാഴ്ച നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇക്കാരണത്താലാണ് ചെരുപ്പഴിപ്പിച്ചത്. കുനിഞ്ഞ് ജോലി ചെയ്യരുത് . കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു.ദിനചര്യയില്‍ ശ്രദ്ധിക്കണമെന്ന്് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു-ശക്തന് പറഞ്ഞു.
ഡ്രൈവര്‍ ബിജു തന്റെ പേഴ്സണല്‍ സഹായി കൂടിയാണ്. തന്റെ ബന്ധുവാണ്. 18 വര്‍ഷമായി തന്നോടൊപ്പമുണ്ട്. തനിക്ക് മുഴുവന്‍ സമയ സഹായിയെ ആവശ്യമുണ്ട്. സഹായി ഇല്ലാതെ ചെരുപ്പ് അഴിക്കാനാവില്ല. ചെരുപ്പഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. വിവാദം മാനസിക വിഷമമുണ്ടാക്കി. താന്‍ തലകനക്കനം കാണിക്കാറില്ല. വര്‍ഷങ്ങളായി താന്‍ അപൂര്‍വ്വ രോഗത്തിന് ചികില്‍സയിലാണെന്നും ശക്തന് പറഞ്ഞു.
വാര്‍ത്തസമ്മേളനത്തിന്റെ തുടക്കത്തില്‍ ഒരു കണ്ണിന് പൂര്‍ണ്ണമായും മറ്റേ കണ്ണിന് ഭാഗികമായും തകരാറുണ്ടെന്ന് ശക്തന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കാഴ്ചയ്ക്ക യാതൊരു പ്രശ്നവുമില്ലെന്ന്്് വാര്‍ത്താസമ്മേളനത്തിന്റെ അവസാനം ശക്തന് പറഞ്ഞു. പരസ്പര വിരുദമായ കാര്യങ്ങളാണ് സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പറഞ്ഞത്. അപൂര്‍വ്വ രോഗത്തിന്റെ പേരും സ്പീക്കര്‍ വ്യക്തമാക്കിയില്ല.
നിയമസഭാവളപ്പില്‍ നടത്തിയ നെല്‍കൃഷി വിളവെടുപ്പ് ചടങ്ങിനിടെയാണ് സ്പീക്കര്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴുപ്പിച്ചത്. ഇന്നലെയാണ് സംഭവം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT