ഡീസല്‍ വാഹനങ്ങളുടെ നിയന്ത്രണം; സ്‌കൂള്‍ വാഹനങ്ങള്‍ക്ക് അപ്രായോഗികം: സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍

കൊച്ചി: ഡീസല്‍ വാഹനങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഗ്രീന്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിലെ സ്‌കൂള്‍ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി പി എം ഇബ്രാഹിം ഖാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഓരോ സ്‌കൂള്‍ വാഹനവും ഒരുദിവസം പരമാവധി ഓടേണ്ടിവരുന്നത് അമ്പത് കിലോമീറ്ററില്‍ താഴെയാണ്. ഒരു മാസത്തില്‍ 22 ദിവസത്തില്‍ കൂടുതല്‍ ഓടാറില്ല. ഒരുവര്‍ഷത്തില്‍ 200 ദിവസങ്ങള്‍മാത്രമാണ് ഇവ ഓടുന്നത് ഇതിന്റെ അടിസ്ഥാനത്തില്‍ 10വര്‍ഷം കൊണ്ട് പതിനായിരം കിലോമീറ്ററില്‍ താഴെ മാത്രമേ ഓടേണ്ടിവരുന്നുള്ളൂ.
കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കുവേണ്ടി ഓടുന്ന വാഹനങ്ങളില്‍ പകുതിയിലേറെ വാഹനങ്ങളും പത്തുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളവയാണെന്നും അവയെല്ലാം യാതൊരു പരിസ്ഥിതി മലിനീകരണവും വരുത്താതെ ഓടിക്കൊണ്ടിരിക്കുന്നതാണെന്നും ടി പി എം ഇബ്രാഹിം ഖാന്‍ പറഞ്ഞു. ഈ വസ്തുതകള്‍ പരിഗണിക്കാതെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ വാഹനങ്ങള്‍ പിന്‍വലിക്കേണ്ടി വന്നാല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ യാത്രാസൗകര്യങ്ങള്‍ മുടങ്ങുമെന്നും ടി പി എം ഇബ്രാഹിം ഖാന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it