Kollam Local

ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ സംഘര്‍ഷം; പോലിസുകാര്‍ക്ക് പരിക്ക്

കൊല്ലം: പ്രസ്‌ക്ലബ്ബിലെ പരിപാടിയില്‍ പങ്കെടുത്ത് തിരികെ പോകാനിറങ്ങിയ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. സംഭവത്തില്‍ ഈസ്റ്റ് എസ് ഐ രാജേഷ്‌കുമാര്‍ ഉള്‍പ്പെടെ മൂന്ന് പോലിസുകാര്‍ക്ക് പരിക്കേറ്റു.
വൈകീട്ട് ആറരയോടെ പ്രസ്‌ക്ലബ്ബിന് മുന്നില്‍ തടിച്ചു കൂടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ആഭ്യന്തരമന്ത്രിയുടെ വാഹനം തടഞ്ഞത്. വനിതാ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള നൂറോളം വരുന്ന പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രസ്‌ക്ലബ്ബിന് സമീപമുള്ള റെയില്‍വേ കോംപൗണ്ടില്‍ എസ്‌കോര്‍ട്ടോടു കൂടി മന്ത്രിയുടെ വാഹനം മുന്നോട്ട് പോകാന്‍ കഴിയാതെ കിടന്നു. കൊല്ലം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പണിപ്പെട്ടാണ് വാഹനം കടത്തി വിട്ടത്. വാഹനത്തിന് മുന്നില്‍ കിടന്ന പ്രവര്‍ത്തകരെ പോലിസ് എടുത്ത് മാറ്റി. മന്ത്രിയുടെ വാഹനത്തില്‍ അടിക്കുകയും മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ ചാടിക്കയറുകയും ചെയ്തു.
ഇതിനിടയില്‍ പലരുടെയും കാലിലൂടെ വാഹനം കയറിയാണ് പോലിസുകാരുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക് പറ്റിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ എസ് ബിജു, വനിതാ കോണ്‍സ്റ്റബില്‍ ഷീജാ ലൂക്കോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം എസിപി കെ ലാല്‍ജി, സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസി സ്റ്റന്റ് പോലിസ് കമ്മീഷണര്‍ റെക്‌സ് ബോബി അര്‍വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ വി എസ് പ്രദീപ് കുമാര്‍, സി ഐ ഷെരീഫ് കൊ ല്ലം ഈസ്റ്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ്‌കുമാര്‍ എന്നിവര്‍ സുരക്ഷക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it