Flash News

ഡല്‍ഹി-ലക്‌നോ ശതാബ്ദി എക്‌സ്പ്രസിന് ബോംബ് ഭീഷണി

ഡല്‍ഹി-ലക്‌നോ ശതാബ്ദി എക്‌സ്പ്രസിന് ബോംബ് ഭീഷണി
X
delhi-train-bomb-scare_

ന്യൂഡല്‍ഹി: ഡല്‍ഹി-ലക്‌നോ ശതാബ്ദി എക്‌സ്പ്രസില്‍ ബോംബ് വെച്ചതായി ഭീഷണി. ഇതു സംബന്ധിച്ച ഇ മെയില്‍ ലഭിച്ചതായി മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചതിനെത്തുടര്‍ന്ന്് തുടര്‍ന്ന് ട്രെയിന്‍ ഗാസിയാബാദ് സ്റ്റേഷനില്‍ നിറുത്തിയിട്ട് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം ട്രെയിന്‍ യാത്രയാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.  ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരവേയാണ് ട്രെയിനില്‍ ബോംബ് വെ്ച്ചിട്ടുണ്ടെന്ന ഭീഷണിക്കത്ത്് ലഭിച്ചതായി അധികൃതര്‍ അറിയിക്കുന്നത്.ഇതേത്തുടര്‍ന്ന് മറ്റ് ട്രെയിനുകളിലും പരിശോധന നടത്തുന്നുണ്ട്. ഡല്‍ഹി റെയില്‍വേസ്‌റ്റേഷനിലും പരിശോധന നടത്തിവരികയാണ്. ഇതേത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയാണോടുന്നത്.
Next Story

RELATED STORIES

Share it