ഡല്‍ഹിയിലെ ജയ്‌ശെ മുഹമ്മദ് അറസ്റ്റ്: സാജിദിന്റെ കൈ പൊള്ളിയത് സ്‌ഫോടനത്തിലെന്ന് പോലിസ്; തിളയ്ക്കുന്ന പാല്‍ മറിഞ്ഞിട്ടെന്ന് കുടുംബം

ഡല്‍ഹിയിലെ ജയ്‌ശെ മുഹമ്മദ് അറസ്റ്റ്: സാജിദിന്റെ കൈ പൊള്ളിയത് സ്‌ഫോടനത്തിലെന്ന് പോലിസ്; തിളയ്ക്കുന്ന പാല്‍ മറിഞ്ഞിട്ടെന്ന് കുടുംബം
X
delhi-terrorists_

ന്യൂഡല്‍ഹി: പാകിസ്താനിലെ ജയ്‌ശെ മുഹമ്മദ് സംഘടനയുമായി ബന്ധമുണ്ടെന്നും ഡല്‍ഹിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ആരോപിച്ച് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തവര്‍ കുറ്റക്കാരല്ലെന്ന് കുടുംബങ്ങള്‍. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട സാജിദിന്റെയും സമീറിന്റെയും കുടുംബത്തെ സന്ദര്‍ശിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോടാണ് ഇവര്‍ തങ്ങളുടെ ഭാഗം അവതരിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പോലിസ് തങ്ങളുടെ വീട്ടിലെത്തിയതെന്നും വീടിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വനിതാ തുണിക്കടയില്‍ പോലിസ് എന്തോ തിരഞ്ഞു കൊണ്ട് അഴിഞ്ഞാടിയെന്നും സാജിദിന്റെ സഹോദരി മെഹ്‌സാബി പറഞ്ഞു.
പിന്നീട് ഇരുമ്പ് പൈപ്പ്, മെഷീന്‍ ഓയില്‍, സ്പ്രിങ്, ബാറ്ററികള്‍, ക്ലോക്ക്, എയര്‍ഗണ്‍, എംപി3 പ്ലെയര്‍ എന്നിവ ചേര്‍ത്തു വച്ച് പോലിസ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി- മെഹ്‌സാബി പറഞ്ഞു.പത്തരയോടെ സാജിദിനെ ഡല്‍ഹി പോലിസ് തങ്ങള്‍ക്കു മുന്നി ല്‍ കൊണ്ടുവന്നുവെന്നും സാജിദ് ബോംബ് ഉണ്ടാക്കുകയായിരുന്നുവെന്നും പറഞ്ഞ് അവനെ കൊണ്ടുപോയെന്നും കുടുംബം പറഞ്ഞു.സാജിദിന്റെ കൈയില്‍ പൊള്ളലേറ്റത് സ്‌ഫോടകവസ്തുക്കളില്‍ നിന്നാണെന്ന പോലിസ് വാദത്തെ കുടുംബം അംഗീകരിച്ചില്ല. താനുമായി ഉണ്ടായ ഒരു വഴക്കിനിടെ ചൂടുള്ള പാല്‍ മറിഞ്ഞാണ് സാജിദിന്റെ കൈയില്‍ പൊള്ളലേറ്റതെന്നാണ് മെഹ്‌സാബി പറഞ്ഞത്.
ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ഗാസിയാബാദ് സ്വദേശി സമീറിന്റെ സഹോദരി സമുമൈല സംഭവത്തെക്കുറിച്ച് പറയുന്നത് ചെവ്വാഴ്ച അര്‍ധരാത്രി മൂന്നു മണിയോടെയാണ് പോലിസ് സമീറിനെ വീട്ടില്‍ നിന്നു പിടിച്ച് കൊണ്ടു പോയതെന്നാണ്. അതിന് മുമ്പ് വീട്ടില്‍ പരിശോധന നടത്തി. എട്ടാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ സമീറിനെ മൊബൈലോടു കൂടിയാണ് പോലിസ് പിടിച്ച് കൊണ്ടു പോയത്. ബന്ധപ്പെടാനുള്ള നമ്പറൊന്നും തന്നില്ല. ഒരു ലാപ്‌ടോപ് കേസുമായി ബന്ധപ്പെട്ടാണ് കൊണ്ടു പോവുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍, സമീറിന് ലാപ്‌ടോപ്പില്ല- സഹോദരി പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി സമീര്‍ പിതാവിനെ ടൈലറിങ് ജോലിയില്‍ സഹായിക്കുകയാണ്. തങ്ങളെ വിദ്യാഭ്യാസത്തില്‍ സഹായിക്കാനാണ് സമീര്‍ പഠനം ഉപേക്ഷിച്ച് നേരത്തെ ജോലിയിലേക്ക് തിരിഞ്ഞതെന്ന് സുമൈല പറഞ്ഞു.
Next Story

RELATED STORIES

Share it