Alappuzha local

ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നെന്ന്

കായംകുളം: താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നതായി ആശുപത്രി മാനേജുമെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന് നഗരസഭാ മുന്‍ഭരണസമിതി 40 ലക്ഷം രൂപ അനുവദിച്ച് 3 മാസം പിന്നിട്ടിട്ടും യൂനിറ്റ് ആരംഭിക്കുന്നതിനായുള്ള പ്രാഥമിക നടപടികള്‍പോലും നടന്നിട്ടില്ല എന്നാണ് ആരോപണം.
വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനുള്ള പദ്ധതിയാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം മരവിച്ച് കിടക്കുന്നത്. ഈ വിഷയത്തില്‍ കക്ഷി രാഷ്ട്രീയത്തിനധീതമായി എച്ച്എംസി അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ആശുപത്രിയില്‍ അടിയന്തരമായി ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുവാനും എച്ച്എംസി യോഗം തീരുമാനിച്ചു. ഡിജിറ്റല്‍ എക്‌സറേ യൂനിറ്റില്‍ എപിഎല്‍ വിഭാഗക്കാരില്‍ നിന്നും 200 രൂപ ഫീസ് ഈടാക്കാനും ആര്‍എസ്ബിവൈ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായി എക്‌സറേ ലഭ്യമാക്കാനും തീരുമാനിച്ചു. സീവേജ് ട്രീറ്റുമെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം വേഗം പൂര്‍ത്തീകരിക്കുന്നതിനായി കരാറുകാര്‍ക്ക് രണ്ടാം ഗഡു തുക അനുവദിക്കാനും തീരുമാനമായി.
ആശുപത്രി മോര്‍ച്ചറിയില്‍ മൃദദേഹം സൂക്ഷിക്കുന്നതിന് 500 രൂപ ഫീസും, മൃദദേഹം പരിചരിക്കുന്നതിന് 200 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ആളിനെ നിയമിക്കാനും, സിറ്റിസ്‌കാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനും കമ്മിറ്റിതീരുമാനിച്ചു.
Next Story

RELATED STORIES

Share it