ട്രംപിനെ സംവാദത്തിനു ക്ഷണിച്ച് മുസ്‌ലിം സംഘടന

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ തുറന്ന സംവാദത്തിനു വെല്ലുവിളിച്ച് മുസ്‌ലിം സംഘടന. മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരേ ട്രംപ് നടത്തിയ പ്രസ്താവന വിവാദമാവുകയും ഏറെ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. യുഎസിലെ പ്രമുഖ മുസ്‌ലിം സംഘടനയായ മുസ്‌ലിം പബ്ലിക് അഫേഴ്‌സ് കൗണ്‍സില്‍(എംപിഎസി) ആണ് ട്രംപിനെ സംവാദത്തിന് ക്ഷണിച്ചത്. യുഎസ് ജനറല്‍ ജോണ്‍ പെര്‍ഷിങ് ഫിലിപ്പീന്‍സിലെ മുസ്‌ലിം തടവുകാരെ പന്നിയുടെ രക്തത്തില്‍ മുക്കിയ ബുള്ളറ്റ് കൊണ്ട് വെടിവച്ചുകൊന്നു എന്ന കെട്ടുകഥ ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ചയും ആവര്‍ത്തിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇവരുടെ വെല്ലുവിളി. രാജ്യത്ത് വിഭാഗീയതയും മുസ്‌ലിം വിരോധവും ഭയവും വളര്‍ത്താനാണ് താങ്കള്‍ ശ്രമിക്കുന്നതെന്നും ട്രംപിനയച്ച കത്തില്‍ ഇവര്‍ ആരോപിച്ചു. ഏതെങ്കിലും ഒരു യുഎസ് മുസ്‌ലിം നേതാവുമായി സംവാദത്തിനു തയ്യാറുണ്ടോ എന്നാണ് സംഘടനയുടെ വെല്ലുവിളി.
Next Story

RELATED STORIES

Share it