ടെസ്റ്റ് പരമ്പര ആസ്ത്രേലിയക്ക്
BY Sumeera SMR30 Nov 2015 2:14 AM GMT
Sumeera SMR30 Nov 2015 2:14 AM GMT
അഡ്ലെയ്ഡ്: ന്യൂസിലന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ആതിഥേയരായ ആസ്ത്രേലിയ 2-0ന് സ്വന്തമാക്കി. അഡ്ലെയ്ഡില് നടന്ന മൂന്നാം ടെസ്റ്റില്‍ കിവീസിനെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് പരമ്പര കിരീടം കൈക്കലാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി നടന്ന ഡേ-നൈറ്റ് മല്‍സരത്തില്‍ വിജയം കൈവരിക്കാനായത് ഓസീസിന് ഇരട്ടി മധുരമായി. ബൗളര്‍മാര്‍ അരങ്ങ് വാണ മല്‍സരത്തില്‍ രണ്ടുദിനം ബാക്കിനില്‍ക്കേയായിരുന്നു കംഗാരുപ്പടയുടെ ജയം. 187 റണ്‍സ് വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്സിനിറങ്ങിയ ഓസീസ് ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം കാണുകയായിരുന്നു.
ഷോണ്‍ മാര്‍ഷ് (49), ഡേവിഡ് വാര്‍ണര്‍ (35) എന്നിവര്‍ ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ആറു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹാസ്ല്‍വുഡാണ് കിവീസിന്റെ രണ്ടാമിന്നിങ്സ് 208 റണ്‍സിലൊതുക്കിയത്. മിച്ചെല്‍ മാര്‍ഷ് മൂന്നു വിക്കറ്റ് നേടി. സ്കോര്‍: ന്യൂസിലന്‍ഡ് 202 & 208, ആസ്ത്രേലിയ 224 & 187/7.
ഓസീസ് താരങ്ങളായ ഹാസ്ല്‍വുഡിനെ കളിയിലെയും ഡേവിഡ് വാര്‍ണറിനെ പരമ്പരയിലെയും താരമായി തിരഞ്ഞെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT