ജെഎന്‍യു വിവാദം; ഉസ്മാനിയാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കരുതല്‍ കസ്റ്റഡിയില്‍
BY swapna en14 Feb 2016 6:32 AM GMT
X
swapna en14 Feb 2016 6:32 AM GMT
[related]
ഹൈദരാബാദ്:ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യാ കുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉസ്മാനിയാ കോളജില്‍ പ്രതിഷേധം നടത്താനൊരുങ്ങിയ എഐഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ പോലിസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കോളജിന് മുന്‍ വശം തടിച്ചുകൂടി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരൂപം വിദ്യാര്‍ത്ഥികള്‍ കത്തിച്ചു. തുടര്‍ന്ന് കനയ്യാ കുമാറിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഇത് തടുക്കാന്‍ ക്യാംപസിലെ ഏബിവിപി പ്രവര്‍ത്തകര്‍ ഇടപ്പെട്ടു. ഉടന്‍ തന്നെ പോലിസെത്തി പ്രശ്നം നിയന്ത്രിക്കുകയായിരുന്നു. ഏബിവിപി പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിച്ചതിനെ തുടര്‍ന്നാണ് ജെഎന്‍യു യൂണിയന് പ്രസിഡന്റ് കനയ്യാ കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തത്. ജെഎന്‍യുവില്‍ ഇതിനെ തുടര്‍ന്ന് പ്രതിഷേധം ആളിക്കത്തുകയാണ്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT