Flash News

ജെഎന്‍യു :എട്ടുവിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍, ഇടത് നേതാക്കള്‍ രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചു

ജെഎന്‍യു :എട്ടുവിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍, ഇടത് നേതാക്കള്‍ രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചു
X
JNUGate

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ
മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടത് നേതാക്കളായ സീതാറാം യെച്ചുരി, ഡി രാജ എന്നിവര്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചു.
അതിനിടെ, അഫ്‌സല്‍ ഗുരു അനുസ്മരണപരിപാടിയുമായി ബന്ധപ്പെട്ട് എട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജെ എന്‍യുവിലെ വിദ്യാര്‍ഥിവേട്ടയെ അപലപിച്ച് സീതാറാം യെച്ചൂരി രംഗത്തുവന്നിട്ടുണ്ട്.

[related]ക്യാമ്പസുകളില്‍  പോലീസ്, ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ഥികളെ പിടികൂടി അറസ്റ്റുചെയ്യുന്നു. ഇതെല്ലാം അവസാനമായി സംഭവിച്ചത് അടിയന്തിരാവസ്ഥക്കാലത്താണ്- യെച്ചൂരി ട്വീറ്റ് ചെയ്തു.

സംഭവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സിയും ഇന്ന്്് കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it