ജൂണ്‍ മൂന്നിന് ട്രയല്‍ അലോട്ട്മെന്റ് പ്ലസ്വണ് ഏകജാലകം: ഓണ്‍ലൈന്‍ അപേക്ഷ 12 മുതല്‍
BY midhuna mi.ptk9 May 2016 6:11 AM GMT
midhuna mi.ptk9 May 2016 6:11 AM GMT
തിരുവനന്തപുരം: ഏകജാലകം വഴിയുള്ള പ്ലസ്വണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഈമാസം 12ന് ആരംഭിക്കും. 25 വരെ കുട്ടികള്‍ക്ക് http://hscap .kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷകള്‍ അപ്ലോഡ് ചെയ്യാനുള്ള അവസരം ലഭിക്കും. പഠിക്കാനുദ്ദേശിക്കുന്ന സ്കൂളുകളുടെയും കോഴ്സുകളുടെയും കോഡുകളും മറ്റ് വിവരങ്ങളും ശ്രദ്ധയോടെ ടൈപ്പ് ചെയ്ത ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പിട്ട് മാര്‍ക്ക് ലിസ്റ്റിന്റെയും മറ്റ് ആവശ്യമായ രേഖകളുടെയും പകര്‍പ്പുകളോടൊപ്പം സമീപത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമര്‍പ്പിച്ച് ഫീസടയ്ക്കണം. സ്കൂളില്‍നിന്ന് നല്കുന്ന, അപേക്ഷയുടെ നമ്പര്‍ അടങ്ങുന്ന രശീതി സൂക്ഷിക്കണം.മെയ് 12 മുതല്‍ സ്കൂളുകളില്‍നിന്ന് അപേക്ഷാഫോം ലഭിക്കും. ജൂണ്‍ മൂന്നിന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ഈ അവസരത്തില്‍ അപേക്ഷ ഓണ്‍ലൈനായി പരിശോധിച്ച് തെറ്റുകളും മാറ്റങ്ങളുമുണ്ടെങ്കില് അപേക്ഷ നല്കിയ സ്കൂളില്‍ പോയി അവ ബോധിപ്പിക്കാനുള്ള സമയമാണ്. ഓപ്ഷനുകള്‍ കൂട്ടുകയും കുറയ്ക്കുകയും മാറ്റം വരുത്തുകയും ആവാം. ജൂണ്‍ 10ന് ആദ്യ അലോട്ട്മെന്റ് നടക്കും. ഒന്നാം ഓപ്ഷനില്‍ അഡ്മിഷന് കിട്ടിയവര്‍ ഫീസടച്ച് കോഴ്സിനു ചേരേണ്ടതാണ്. മറ്റ് 'ഓപ്ഷനുകളില്‍ അഡ്മിഷന് കിട്ടിയവര്‍ക്ക് താഴെയുള്ള ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് കോഴ്സിനു ചേരുകയോ, ഫീസടയ്ക്കാതെ അഡ്മിഷനെടുത്ത് അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കുകയോ ചെയ്യാം. അല്ലാത്തപക്ഷം അവരുടെ അപേക്ഷകള്‍ പിന്നീടു പരിഗണിക്കില്ല. ജൂണ്‍ 25നു മുമ്പായി എല്ലാ അലോട്ട്മെന്റുകളും പൂര്‍ത്തിയായി ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. അതിനുശേഷം അഡ്മിഷന് കിട്ടിയ കുട്ടികള്‍ക്ക് സ്കൂളുകളും കോഴ്സുകളും മാറാനുള്ള അവസരം ലഭിക്കും. ഇതിനു ശേഷമാണ് ബാക്കിയുള്ള സീറ്റുകളിലേക്ക് അഡ്മിഷന് ലഭിക്കാത്ത വിദ്യാര്‍ഥികളില്‍ നിന്ന് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ക്ഷണിക്കുക.
Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMT