ജീവപര്യന്തം തടവിനിടയില്‍ ജയില്‍ ചാടിയ കൊലക്കേസ് പ്രതി പിടിയില്‍
BY sdq Kappan2 May 2016 5:45 AM GMT
X
sdq Kappan2 May 2016 5:45 AM GMT
വീട്ടമ്മയെ കൊലപ്പെടുത്തി 17 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ തടവ് ചാടിയ പ്രതി അറസ്റ്റില്‍.
[related] മലപ്പുറം-മഞ്ചേരി പാലക്കുളത്തെ അബ്ദുള്ളയുടെ ഭാര്യ ഫാത്തിമയെ (50)കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് 2007 ഒക്ടോബറില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ കോട്ടയം വൈക്കം കൈതറാത്ത് വീട്ടില്‍ വിശാഖ് എന്ന അഭിലാഷാണ് കാസര്‍ഗോഡ് പോലീസിന്റെ പിടിയിലായത്. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീജയും ഇതേ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
നഗരത്തിലെ ഒരു മൊബൈല്‍ കടയില്‍ മൊബൈല്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ സംശയം തോന്നിയതോടെ കടയിലെ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തില്‍ നിന്ന് രണ്ടു കത്തിയും ഒരു മുഖമൂടിയും, വിരല്‍ അടയാളം പതിയാതിരിക്കാനുള്ള ഒരു ഉപകരണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജയില്‍ ചാടിയ ശേഷം കൊച്ചി, ഈരാറ്റുപേട്ട, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT