Flash News

ജിഷ വധക്കേസ്: തിരിച്ചറിയല്‍ പരേഡ് ഇന്ന്‌

ജിഷ വധക്കേസ്: തിരിച്ചറിയല്‍ പരേഡ് ഇന്ന്‌
X
jisha-murder

[related] കാക്കനാട്: ജിഷ വധക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമീറുല്‍ ഇസ്‌ലാമിനെ ഇന്ന്‌ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഇയാള്‍ ഇപ്പോള്‍  കാക്കനാട് ജയിലിലാണ് ഉള്ളത്. ഇവിടെവെച്ചാണ്  പരേഡ് നടക്കുക. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, മറ്റ് പരിസരവാസികള്‍ എന്നിവര്‍ക്ക് പുറമെ അമീറുലിന്റെ കൂടെ ജോലി ചെയ്തിരുന്നവരെയും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിക്കും.
തെളിവെടുപ്പിനായി അമീറുലിനെയും കൊണ്ട് അസം,തമിഴ്‌നാട് തുടങ്ങിയിടങ്ങളിലേയ്ക്ക് പോകേണ്ടതിനാലാണ് നാളെത്തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. പരേഡില്‍ ഹാജരാകണമെന്ന് കാണിച്ച് കേസിലെ സാക്ഷികള്‍ക്ക് പോലീസ് സമന്‍സ് അയച്ചുതുടങ്ങി. അമീറുലിനൊപ്പം മറ്റ് ചില അന്യസംസ്ഥാന തൊഴിലാളികളെയും തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it