ജിഷ വധക്കേസ്: എഡിജിപി സന്ധ്യ ഇന്ന് പെരുമ്പാവൂരില്‍ എത്തും
BY Sumeera SMR27 May 2016 2:21 AM GMT
Sumeera SMR27 May 2016 2:21 AM GMT
പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എഡിജിപി ബി സന്ധ്യ ഇന്ന് പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദര്‍ശിക്കും. അതിന് ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെയും സന്ദര്‍ശിക്കും. പുതിയ അന്വേഷണ സംഘം ജിഷ വധക്കേസില്‍ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയതായാണ് വിവരം.
ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിഷ കൊലചെയ്യപ്പെട്ട ഏപ്രില്‍ 28ന് തൊട്ടടുത്ത ദിവസങ്ങളില്‍ കിഴക്കമ്പലം പെരിയാര്‍വാലി കനാലില്‍ നാട്ടുകാര്‍ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടു കത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. ആ പ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നുവെങ്കിലും ഇതുവരേയും ഇത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആ ദിവസങ്ങളില്‍ കൃത്യമായ വിവരം പോലിസിന് നാട്ടുകാര്‍ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചതായാണ് വിവരം.
നിലവിലെ അന്വേഷണ സംഘത്തിലെ മുഴുവന്‍ ആളുകളേയും മാറ്റുമെന്നാണ് അറിയുന്നത്. ജിഷ മരിച്ചിട്ട് 29 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരേയും കൃത്യമായ നിഗമനത്തിലെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല.

Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT