Alappuzha local

ജിഷ്ണുവിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ലക്ഷങ്ങള്‍ വേണം

മണ്ണഞ്ചേരി: കുഞ്ഞ് ജിഷ്ണുവിനു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ലക്ഷങ്ങള്‍ വേണം. എസ്എല്‍ പുരംഅഖിലിന്റെയും വിജയലക്ഷ്മിയുടെയും മകനായ മൂന്നു വയസ്സുകാരനായ ജിഷ്ണുവാണ് ഹൃദയ വാല്‍വിലെ തകരാര്‍ മൂലം ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്നുപോവുന്നത്.
വേഗത്തിലുള്ള ഹൃദയമിടിപ്പിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗ വിവരമറിഞ്ഞത്. അന്ന് തന്നെ ഡോക്ടര്‍മാര്‍ ശാസ്ത്രക്രിയയ്ക്കു നിര്‍ദേശിച്ചെങ്കിലും കൂലിവേലക്കാരനായ പിതാവിനു ചികില്‍സാചെലവ് താങ്ങാവുന്നതായിരുന്നില്ല. ഇപ്പോള്‍ ശ്രീചിത്ര ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷ്ണുവിന് ശാസ്ത്രക്രിയക്ക് രണ്ടു ലക്ഷത്തില്‍ പരം രൂപ വേണം.
സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ജിഷ്ണുവിന്റെ രക്ഷിതാക്കള്‍ക്ക് ഈ തുക അപ്രാപ്യമാണ്. സഹായത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ഹൃദ്രോഗിയായ അഖില്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ രോഗം വക വയ്ക്കാതെ ഇപ്പോഴും പണിക്കു പോവുന്നുണ്ട്.
നിത്യവൃത്തിക്കു പോലും പണം തികയാത്ത ഈ കുടുംബത്തെ സഹായിക്കാന്‍ കാരുണ്യമുള്ളവര്‍ കനിയണം. കുരുന്നു ജീവന്‍ നിലനിര്‍ത്താന്‍ മാരാരിക്കുളംകാര്‍ കമ്മിറ്റി രൂപീകരിച്ച് മാതാവ് വിജയലക്ഷ്മിയുടെ പേരില്‍ എസ്എല്‍ പുരം ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
നമ്പര്‍:002700100034490 ഐഎഫ്‌സി കോഡ്: ഡിഎല്‍എക്‌സ്ബി 0000027ഫോണ്‍: 8089191221,9605720145
Next Story

RELATED STORIES

Share it