ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയായി
BY Sumeera SMR30 May 2016 7:16 PM GMT
Sumeera SMR30 May 2016 7:16 PM GMT
തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി കെ പി ദീപമോള്‍ക്ക് സര്‍ക്കാര്‍ജോലിയായി. കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ ഓഫിസ് അറ്റന്‍ഡറായാണ് നിയമനം. ഇതുസംബന്ധിച്ച നിയമനോത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ജിഷയുടെ സഹോദരിക്ക് ജോലി നല്കാന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ, കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും വീട് വച്ചുനല്‍കുമെന്നും വാഗ്ദാനം നല്കി. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജിഷയുടെ സഹോദരിക്ക് ഉടന്‍ ജോലിനല്‍കാന്‍ തീരുമാനിച്ചു. അമ്മയ്ക്ക് പ്രതിമാസം 5,000 രൂപ പെന്ഷന് നല്‍കാനും പാതിവഴിയിലായ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും തീരുമാനമെടുത്തിരുന്നു.
Next Story
RELATED STORIES
ഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTപൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMT