wayanad local

ജില്ലയില്‍ ശുദ്ധജല മല്‍സ്യകൃഷി 250 ഹെക്റ്ററിലേക്ക്

ല്‍പ്പറ്റ: ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മല്‍സ്യസമൃദ്ധി പദ്ധതിയിലൂടെ ജില്ലയില്‍ 250 ഹെക്റ്റര്‍ വിസ്തീര്‍ണത്തില്‍ മല്‍സ്യകൃഷി വ്യാപിപ്പിക്കാന്‍ മല്‍സ്യകര്‍ഷക വികസന ഏജന്‍സി മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പരിസ്ഥിതി ദിനത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളിയില്‍ ഓര്‍മമരം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വൃക്ഷത്തൈ നടീല്‍ പരിപാടിയില്‍ 250 മല്‍സ്യകര്‍ഷകരെ പങ്കെടുപ്പിക്കും. പുതുതായി മല്‍സ്യകൃഷിയിലേര്‍പ്പെടുന്ന കര്‍ഷകര്‍ക്കായി ഗ്രാമപ്പഞ്ചായത്ത് ഓഫിസുകളില്‍ ഹെല്‍പ് ഡസ്‌കും ജല പിഎച്ച് പരിശോധനാ ക്യാംപുകളും സംഘടിപ്പിക്കും. അതാതു ഗ്രാമപ്പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ കോ-ഓഡിനേറ്റര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ശുദ്ധജല മല്‍സ്യകൃഷിയിലെ നവീന കൃഷിരീതികള്‍ കണ്ടുപഠിക്കുന്നതിനായി കര്‍ഷകരെ തിരഞ്ഞെടുത്ത് മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാനും ജൂലൈ 10ന് ദേശീയ മല്‍സ്യകര്‍ഷകദിനം വിപുലമായി ആചരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ അലങ്കാര മല്‍സ്യകര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിപണനം നടത്താനുള്ള സൗകര്യം പൂക്കോട് തടാകത്തിലെ ഫിഷറീസ് കെട്ടിടത്തില്‍ ഒരുക്കാനും യോഗം അംഗീകാരം നല്‍കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനില തോമസ്, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ കെ മിനി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ആര്‍ മണിലാല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഹംസ, ലീഡ് ബാങ്ക് മാനേജര്‍ എം വി രവീന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജെസി മോള്‍, വെറ്ററിനറി ഓഫിസര്‍ ഡോ. റീന ജോര്‍ജ്, കര്‍ഷക പ്രതിനിധികളായ കെ ശശീന്ദ്രന്‍, പി കെ രാജന്‍ കബനിഗിരി, ജില്ലാ ഫിഷറീസ് ഓഫിസര്‍ ബി കെ സുധീര്‍ കിഷന്‍, മല്‍സ്യസമൃദ്ധി നോഡല്‍ ഓഫിസര്‍ മെര്‍ലിന്‍ അലക്‌സ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it