ജാതിവിവേചനം: ഗുണ്ടൂര്‍ കലക്ടറെ പട്ടികജാതി കമ്മീഷന്‍ വിളിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ കാന്തിലാല്‍ ഡാന്‍ഡേക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ സമന്‍സ്. കലക്ടര്‍ക്കു പുറമെ, തെലങ്കാന ചീഫ് സെക്രട്ടറി, വാഴ്‌സിറ്റി വൈസ് ചാന്‍സലര്‍, സൈബറാബാദ് പോലിസ് കമ്മീഷണര്‍ എന്നിവരോടു സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കാംപസിലെ ജാതിവിവേചനമാണ് രോഹിതിന്റെ മരണകാരണമെന്നു കാണിച്ച് മാതാവ് രാധിക നല്‍കിയ പരാതിയിലാണു നടപടി. അതേസമയം, രോഹിതിന്റെ ജാതി സംബന്ധിച്ച വിവാദം അന്വേഷിക്കാന്‍ ആന്ധ്രപ്രദേശ്, തെലങ്കാന സര്‍ക്കാരുകളോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it