ജസ്റ്റിസ് ഫോര്‍ ജിഷ; കൂട്ടായ്മ നാളെ
BY Sumeera SMR7 May 2016 4:40 AM GMT
Sumeera SMR7 May 2016 4:40 AM GMT
കൊച്ചി: സാമൂഹികനീതി സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ഫോര്‍ ജിഷ സംഗമം നാളെ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്നു സാമൂഹികനീതി സാംസ്കാരിക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം അധികാര ശക്തികളുടെ ഒത്താശയില്‍ നിന്നാണെന്നും മരണപ്പെട്ട ദിവസംതന്നെ ജിഷയുടെ മൃതശരീരം പോലിസ് അധികാരികളുടെ അറിവോടെ ദഹിപ്പിച്ചു തെളിവുകള്‍ പൂര്‍ണമായും നശിപ്പിച്ചത് സംശയാസ്പദമാണെന്നും അവര്‍ പറഞ്ഞു. കുറ്റവാളികളെ പിടികൂടുന്നതുവരെ ജസ്റ്റിസ് ഫോര്‍ ജിഷ മൂവ്മെന്റ് രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ നാളത്തെ കൂട്ടായ്മയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇ പി ജോസഫ്, എം പി ബാബുരാജ്, അജിതാ സാനു പങ്കെടുത്തു.
Next Story