ജയത്തോടെ സ്വിസ് അക്കൗണ്ട് തുറന്നു
BY Sumeera SMR11 Jun 2016 7:02 PM GMT
X
Sumeera SMR11 Jun 2016 7:02 PM GMT
ലെന്‍സ്: യൂറോ കപ്പിന്റെ ഗ്രൂപ്പ് എയിലെ ചെറുടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനു ജയം. ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ അല്‍ബേനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വിസ് മറികടന്നത്. അഞ്ചാം മിനിറ്റില്‍ ഫാബിയന്‍ സ്കാര്‍ ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ സ്വിറ്റ്സര്‍ലന്‍ഡിനു ജയം സമ്മാനിക്കുകയായിരുന്നു.
90 മിനിറ്റും ആക്രണാത്മക ഫുട്ബോള്‍ കണ്ട മല്‍സരത്തി ല്‍ സ്വിറ്റ്സര്‍ലന്‍ഡിനായിരുന്നു മേല്‍ക്കൈ. ലീഡുയര്‍ത്താന്‍ നിരവധി ഗോളവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കന്നി യൂറോ കളിച്ച അ ല്ബേനിയയും ഉജ്ജ്വലമായി പൊരുതി. എന്നാല്‍ 37ാം മിനിറ്റി ല്‍ ലോറിക് കാന രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായത് അല്‍ബേനിയയുടെ ജയസാധ്യതകള്ക്കു മങ്ങലേല്‍പ്പിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിന്റെ ജയ ത്തിനൊപ്പം മറ്റൊരു അവിസ്മരണീയ മുഹൂര്‍ത്തത്തിനും ഈ മല്‍സരം സാക്ഷിയായി. സഹോദരന്മാര് രണ്ടു ടീമുകളി ലായി മുഖാമുഖം വന്നുവെന്നതാണ് കളിയുടെ പ്രത്യേകത. അല്ബേനിയക്കുവേണ്ടി ടൗ ലന്റ് സാക്ക ബൂട്ടണിഞ്ഞപ്പോള്‍ സഹോദരന് ഗ്രാനിത് സാക്ക സ്വിറ്റ്സര്ലന്ഡിനുവേണ്ടി കളത്തിലിറങ്ങി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു അദ്ഭുതം സംഭവിക്കുന്നത്.
മല്‍സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ത്തന്നെ അല്‍ബേനിയയെ ഞെട്ടിച്ച് സ്വിറ്റ്സര്‍ലന്‍ഡ് അക്കൗണ്ട് തുറന്നിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ അല്‍ബേനിയന്‍ ഗോളിക്കു പിഴച്ചപ്പോള്‍ സ്കാര്‍ അനായാസം ഹെഡ്ഡറിലൂടെ വലകുലുക്കി.
പിന്നീട് അല്‍ബേനിയ സ്വിസ് ഗോള്‍മുഖത്ത് ചില മിന്നങ്ങ ള്‍ റെയ്ഡുകള്‍ നടത്തിയെങ്കിലും അവയൊന്നും ഗോളായി മാറിയില്ല.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT