ജഡ്ജിയോട് അപമര്യാദ; അച്ചടക്ക നടപടിയെടുക്കും: കമ്മീഷണര്‍

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയര്‍ന്ന പോലിസുകാര്‍ക്കെതിരേ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്നു കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍. ഇന്നലെ ഹൈക്കോടതിയില്‍ ജസ്റ്റിസ് പി ഡി രാജന്റെ ചേംബറിലെത്തിയാണ് കമ്മീഷണര്‍ വിശദീകരണം നല്‍കിയത്.
ജസ്റ്റിസ് പി ഡി രാജനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ സതീഷ് ബാബു, രാജീവ് നാഥ് എന്നിവര്‍ക്കെതിരേയാണ് ആക്ഷേപമുയര്‍ന്നത്. കഴിഞ്ഞ ദിവസം പോലിസുകാരെ കോടതിയില്‍ വിളിച്ചുവരുത്തി ഇംപോസിഷന്‍ എഴുതിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച 2.15ന് സ്വകാര്യ വാഹനത്തില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രദര്‍ശനത്തിനെത്തിയ ജഡ്ജി ക്ഷേത്രത്തിനു സമീപത്തെ ഡിസ്‌പെന്‍സറിയില്‍ ജോലിചെയ്യുന്ന ഭാര്യയെ വിളിക്കണമെന്നു പോലിസുകാരോട് ആവശ്യപ്പെട്ടു. ജഡ്ജിയെ പോലിസുകാര്‍ക്ക് ആളെ തിരിച്ചറിയാനായില്ല. ആരാണെന്നു വ്യക്തമാക്കാതെ ഭാര്യയെ വിളിക്കില്ലെന്ന് പോലിസ് അറിയിച്ചു. ഇതിനിടെ ഒരു പോലിസുകാരന്‍ ജഡ്ജിയെ ചേട്ടായെന്നു വിളിച്ചതായും പറയപ്പെടുന്നു. തുടര്‍ന്ന് ജഡ്ജി തന്നെ നേരിട്ടു പോയി ഭാര്യയെ വിളിക്കുകയും തിരികെയെത്തി പോലിസുകാരുടെ മേല്‍വിലാസം തിരക്കിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം..
Next Story

RELATED STORIES

Share it