ഛത്തീസ്ഗഡില്‍ കുഴിബോംബ് പൊട്ടി പോലിസുകാരന്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് പോലിസുകാരന്‍ കൊല്ലപെട്ടു. മറ്റൊരു പോലിസുകാരന് ഗുരുതരമായി പരിക്കേറ്റു. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ ബൈജുറാം പോത്തായ് ആണ് മരിച്ചത്. ശാന്താറാം നേദം എന്ന പോലിസുകാരനാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. അതിര്‍ത്തി രക്ഷാ സേനയും കാങ്കര്‍ ജില്ലാ പോലിസും സംയുക്തമായി നടത്തിയ മാവോവാദി വേട്ടയ്ക്കിടയിലാണ് സ്‌ഫോടനം നടന്നത്. സിപിഐ(മാവോവാദി)യുടെ ജനകീയ വിമോചന സേന വാരാചരണത്തിന്റെ ആദ്യദിവസമായ ഇന്നലെയായിരുന്നു സ്‌ഫോടനം. സ്ഥലത്ത് കൂടുതല്‍ പോലിസ് എത്തിയിട്ടുണ്ട്. മാവോവാദികളുടെ സേന വാരാചരണം കണക്കിലെടുത്ത് ബസ്തര്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ മാസം എട്ടുവരെയാണ് വാരാചരണം.
Next Story

RELATED STORIES

Share it