kozhikode local

ചോമ്പാല പോലിസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു

വടകര: ചോമ്പാല പോലിസ് സ്റ്റേഷനു സമീപത്തായി അഗ്നിബാധയെ തുടര്‍ന്ന് തൊണ്ടിമുതലായി പിടിച്ചിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. രണ്ടു ഓട്ടോറിക്ഷകളും ഒരു പിക്കപ്പ്‌വാനുമാണ് പൂര്‍ണ്ണമായും അഗ്നിക്കിരയായത്. കെഎല്‍ 18 2839 പിക്കപ്പുവാന്‍, കെഎല്‍ 01 എഫ് 3147, കെഎല്‍ 18 230 എന്നീ നമ്പര്‍ ഓട്ടോറിക്ഷ എന്നിവയാണ് കത്തിനശിച്ചത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റ്റേഷനു പിന്നില്‍ റെയില്‍വെ പുറമ്പോക്കില്‍ നിര്‍ത്തിയിട്ടതായിരുന്നു. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് തീപ്പിടുത്തം കാരണം വാഹനങ്ങള്‍ കത്തിയമര്‍ന്നത്. ഓട്ടോറിക്ഷറകളില്‍ ഒന്നു പൂര്‍ണമായും മറ്റു വാഹനങ്ങള്‍ ഭാഗികമായും നശിച്ചു.സമീപത്തെ ഉണക്കപ്പുല്ലിനു പിടിച്ച തീ വാഹനങ്ങളിലേക്കു പടര്‍ന്നതാണെന്നു സംശയിക്കുന്നു. വടകരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് പോലിസിന്റെയും നാട്ടുകാരുടെയും സഹായത്താ ല്‍ തീയണച്ചു.
മണല്‍ കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയതാണ് ഈ വാഹനങ്ങളെന്ന് പോലിസ് അറിയിച്ചു. വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങള്‍ കേസ് തീരുന്നത് വരെ സ്റ്റേഷനില്‍ പിടിച്ചെടുകയാണ് പതിവ്. നശിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ എത്തിയാലും പെട്ടെന്ന് തീര്‍പ്പു കല്‍പ്പിച്ചു വിടാന്‍ ആരും തയ്യാറാവാത്ത അവസ്ഥയാണ് പതിവ്.
ചോമ്പാല്‍, വടകര എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ ഇത്തരം വാഹനങ്ങള്‍ വര്‍ഷങ്ങളോളമായി നശിക്കുന്ന വാര്‍ത്തകള്‍ പല തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിനിലോറി, ഓട്ടോറിക്ഷ, ബൈക്ക്, അപകത്തില്‍ പെട്ട കാറുകള്‍ എന്നിവയാണ് കൂടുതലായും ഇവിടങ്ങളില്‍ വര്ഷങ്ങളായി നശിക്കുന്നത്.
മുമ്പ് വടകര പോലിസ് പിടിച്ചടുത്ത വാഹനം ആര്‍എംസ് ഓഫിസിന് സമീപത്ത് നിന്ന് കത്തി നശിച്ചിരുന്നു. സ്റ്റേഷനില്‍ നിന്ന് അകലെയായിട്ടാണ് പലപ്പോഴായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.
പോലിസുകാരുടെ ശ്രദ്ധയില്‍ പെടാത്ത രീതിയില്‍ വാഹനങ്ങള്‍ ഇടുന്നത് കാരണം പലപ്പോഴും വാഹനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നെന്ന് പോലും അറിയില്ല. ഇത്തരം വാര്‍ത്തകള്‍ പലപ്പോഴായി വന്നിട്ടും വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it