Kollam Local

ചൂടില്‍ നിന്നും എങ്ങനെ രക്ഷ നേടാം

കനത്ത ചൂടില്‍ നിന്നും വീട്ടിലേക്കു തിരികെ വരുമ്പോള്‍ എല്ലാവരും ഫ്രിഡ്ജ് തുറന്നു തണുത്ത വെള്ളം കുടിക്കുകയാണ് പതിവ്. എന്നാല്‍ അങ്ങനെ പാടില്ല. ഇപ്പോള്‍ ആരോഗ്യ വകുപ്പ് പറയുന്നത് എസി ഇടുകയോ തണുത്ത വെള്ളമോ കുടിക്കാന്‍ പാടുള്ളതല്ല എന്നാണ്. ദാഹത്തിന് എപ്പോഴും ചെറിയ ചൂട് വെള്ളം തന്നെയാണ് നല്ലത്. സംഭാരം കുടിക്കുകയാണെങ്കില്‍ അത്രയും നല്ലത്. ചൂട് കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തേണ്ടത് അത്യാവിശ്യമാണെന്നാണ് ആയുര്‍വേദ ഡോക്ടമാര്‍ പറയുന്നത്. വളരെ എളുപ്പം ദഹിക്കുവാന്‍ കഴിയുന്ന ഭക്ഷണം കഴിക്കുന്നതാണ് ഈ ചൂട് കാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും തന്നെയാണ് ഉത്തമം. പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും പാല്‍ കഞ്ഞി ആക്കുന്നതാണ് നല്ലത് .ജലാംശം കൂടുതലുള്ള പച്ചക്കറി കഴിക്കുന്നത് വളരെ നല്ലതാണ്. ഉഷ്ണകാലത്ത് ഏറ്റവും നല്ലതു വെള്ളരി,കുബളങ്ങ,പടവലം എന്നിവയാണ്. പഴവര്‍ഗങ്ങളില്‍ ചക്ക,മാങ്ങാ,തണ്ണിമത്തന്‍,ഓറഞ്ച് ,ഞാലിപൂവന്‍ എന്നിവയാണ്. ചൂട് കാലത്ത് ഭക്ഷണത്തില്‍ നിന്നും എരിവ്, പുളി, ഉപ്പ് എന്നിവ കുറക്കുന്നത് വളരെ ഉത്തമം ആണ്. കറികളില്‍ വറ്റല്‍ മുളകിന് പകരം പച്ച മുളകോ കുരു മുളകോ ഉപയോഗിക്കാം. തൈര് ഒഴിവാക്കി മോരു ഉപയോഗിക്കാം. മാംസാഹാരം പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. മാംസം നിര്‍ബന്ധമായി കഴിക്കണമെങ്കില്‍ ആട്ടിറച്ചി കുറച്ചു കഴിക്കാം. ചെറുമീനുകളാണ് ഉഷ്ണകാലത്ത് നല്ലത്.

വ്യായാമം ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. വേനല്‍ കടുക്കുമ്പോള്‍ വ്യായാമത്തിനായി പകുതി ശാരീരിക ശക്തി ഉപയോഗിച്ചാല്‍ മതി. ജലജന്യരോഗങ്ങളും ഇക്കാലത്ത് കൂടാന്‍ സാധ്യതയുണ്ട്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. പുറമെനിന്ന് കുടിവെള്ളം വാങ്ങുന്നത് പരമാവധി ഉപേക്ഷിക്കണം. പുറത്ത് പോകുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നത് ഉചിതമായിരിക്കും. താപനില 38 ഡിഗ്രിക്ക് മുകളിലത്തെുമ്പോള്‍ സൂര്യാതപത്തിന് സാധ്യതയുണ്ട്.
കട്ടിയുള്ള വസ്ത്രങ്ങള്‍ക്ക് പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. സൂര്യാതാപമേറ്റ് പൊള്ളലുണ്ടായാല്‍ ഉടന്‍ ശരീരം തണുപ്പിക്കാനുള്ള സംവിധാനം ഒരുക്കണം. ഒരുമണിക്കൂര്‍ ഇടവിട്ട് ഒന്നോരണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക, ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെയുള്ള സമയം വിശ്രമിച്ച് രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടിലെ ജനലുകളും വാതിലുകളും തുറന്നിടുക, വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക തുടങ്ങിയ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
Next Story

RELATED STORIES

Share it