malappuram local

ചിറമംഗലത്ത് സംഘര്‍ഷം: പള്ളിയില്‍ കയറി ആക്രമിക്കാന്‍ ശ്രമം

പരപ്പനങ്ങാടി: വിജയ ആഘോഷ റാലിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ ചൊല്ലി ചിറമംഗലത്ത് സംഘര്‍ഷം. പള്ളിയില്‍ കയറി ലീഗ് പ്രവര്‍ത്തകനെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് വിരട്ടിയോടിച്ചു. ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവങ്ങളുടെ തുടക്കം. വിജയാഘോഷ റാലിക്കിടെ നടന്ന സംഭവങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് ചിറമഗലത്ത് എത്തിയതോടെയായിരുന്നു സംഭവം.
റാലിക്കിടെ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ച ലീഗ് പ്രവര്‍ത്തകമായ ചെങ്ങാടന്‍ ഹംസയെ അന്വേഷിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തുകയായിരുന്നു. ഇയാള്‍ ഈ സമയം പള്ളിയിലായിരുന്നു.പള്ളിയില്‍ കയറി ആക്രമിക്കാനുള്ള ശ്രമം മറുവിഭാഗം തടയാനും ശ്രമിച്ചു. ഇതോടെ സംഘര്‍ഷാവസ്ഥയായി. സംഭവസ്ഥലത്ത് എത്തിയ താനൂര്‍ സിഐ റാഫി, അഡീഷണല്‍ എസ് ഐ സുബ്രമണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ അക്രമികളെ വിരട്ടിയോടിച്ചു. സംഭവത്തെ തുടര്‍ന്ന് പള്ളിയുടെ ഗേയ്റ്റ് പോലിസ് പൂട്ടി. പിന്നീട് ഈ ഭാഗത്തെ മുഴുവന്‍ കടകളും അടപ്പിച്ചു.
ലീഗിന്റെ ബോര്‍ഡുകളും, മറ്റും വ്യാപകമായി നശിപ്പിക്കപെട്ടു. പ്രദേശത്തെ ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ ആക്രമണം നടത്താനും ശ്രമിച്ചതായി ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. യുഡിഎഫ് വിജയാഘോഷം അതിര് വിട്ടതാണ് അക്രമത്തിന് കാരണം. വാര്‍ഡ് ലീഗ് സിക്രട്ടറി ഹംസയെ ആക്രമിക്കാന്‍ എത്തിയ ഗുണ്ടകള്‍ ചിറമംഗലം ടൗണ്‍ ജുമാമസ്ജിദില്‍ കയറാന്‍ശ്രമം നടത്തിയെന്നും ലീഗ് ആരോപിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലിസ് കാവല്‍ ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it