ചിദംബരത്തിനെതിരേ കേന്ദ്രമന്ത്രി
BY midhuna mi.ptk29 May 2016 5:14 AM GMT
midhuna mi.ptk29 May 2016 5:14 AM GMT
ന്യൂഡല്‍ഹി: ഇശ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരേ ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ലശ്കറെ ത്വയ്യിബയുമായി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം ഒത്തുകളിച്ചെന്നാണ് മന്ത്രി ആരോപിച്ചത്. ഇശ്റത് ജഹാന് കൊല്ലപ്പെട്ടപ്പോള്‍ അവള് രക്തസാക്ഷിയാണെന്ന് ലശ്കറെ ത്വയ്യിബ ആദ്യം പ്രസ്താവിച്ചിരുന്നു. സിബിഐയിലെ പ്രത്യേക ഓഫിസര്‍ അന്വേഷണ ചുമതല ഏറ്റെടുത്തതോടെ ലശ്കര്‍ പ്രസ്താവന തിരുത്തി-അദ്ദേഹം പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥന് തനിച്ച് ഈ കേസ് അട്ടിമറിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസ്സിലെ ഉന്നത നേതാക്കളുടെ ഇടപെടല്‍ ഉണ്ടായെന്നും റിജുജു പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT