Flash News

ചിക്കിംഗ് ഇന്തോനേസ്യയിലേക്ക്

ചിക്കിംഗ് ഇന്തോനേസ്യയിലേക്ക്
X
index
ദുബയ്: മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ഹലാല്‍ ഫാസ്റ്റ് ഫുഡ് റസ്റ്റാറണ്ട് ശൃംഖലയായ ചിക്കിംഗ് ഇന്ത്യേനേസ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മലയാളിയായ എ.കെ. മന്‍സൂറിന്റെ ഉടമസ്ഥയിലുള്ള ചിക്കിംഗ് ഫ്രാഞ്ചൈസ് മാനേജ്‌മെന്റ് വിഭാഗമായ ബി.എഫ്.എ. മാനേജ്‌മെന്റും ഇന്ത്യോനേസ്യയിലെ ഫ്രാഞ്ചസിയായ പി.ടി. അയാം ടോപ്പും തമ്മില്‍ കരാറില്‍ ഒപ്പിട്ടു. 5 വര്‍ഷത്തിനകം ഇന്തോനേസ്യയില്‍ 20 ഔട്ട്‌ലറ്റുകള്‍ തുറക്കും. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്തോനേസ്യയില്‍ മികച്ച സാധ്യതകളാണുള്ളതെന്ന് എ.കെ. മന്‍സൂര്‍ പറഞ്ഞു. ഏഴ് രാജ്യങ്ങളിലായി 112 ഔട്ട്‌ലറ്റുകളുള്ള ചിക്കിംഗ് ഈ വര്‍ഷം തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it