kozhikode local

ചികില്‍സാ പിഴവ്: സീയം ആശുപത്രിയിലേക്ക് ബഹുജന മാര്‍ച്ച്

വടകര: ഡോക്ടറുടെ ചികിത്സാ പഴിവു മൂലമാണ് യുവാവ് കിടപ്പിലായതെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീയം ആശുപത്രിയിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ചോറോട് പഞ്ചായത്ത് 7ാം വാര്‍ഡിലെ വൈക്കിലിശ്ശേരില ചാലുപറമ്പത്ത് വിനീഷ് എന്ന യുവാവിനെ കെട്ടിടത്തില്‍ നിന്നും വീണതുമായി ബന്ധപ്പെട്ട് സീയം ആശുപത്രിയിലേക്ക് എല്ല് വിദഗ്ദന്‍ ഡോ. അബ്ദുള്ളയാണ് ചികില്‍സിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള ചികില്‍സയില്‍ പിഴിവ് പറ്റിയത് കൊണ്ടാണ് വിനീഷ് കിടപ്പിലായതെന്നും വിനീഷിന്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടു കൊണ്ടാണ് ധര്‍ണ്ണ നടത്തിയത്. മാര്‍ച്ച് ആശുപത്രിക്കു മുന്നില്‍ പോലിസ് തടഞ്ഞു.
ചികില്‍സാ പിഴവില്‍ പരിഹാരം കണ്ടില്ലെങ്കില്‍ സത്യഗ്രഹം പോലുള്ള സമരവുമായ രംഗത്ത് വരുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ധര്‍ണ്ണ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ എം അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ കെ സദാശിവന്‍, എന്‍ വേണു, ആര്‍ സത്യനാഥന്‍, കെ എം വാസു, സതീശന്‍ കുര്യാടി, പ്രസാദ് വിലങ്ങില്‍, അബ്ദുല്‍ റഊഫ്, പി ലിസി സംസാരിച്ചു. മാര്‍ച്ചില്‍ സ്ത്രീകള്‍ ള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it