thrissur local

ചാലക്കുടിക്കാരന്‍ ചങ്ങാതി മണി ഓര്‍മയായി; വിശ്വസിക്കാനാവാതെ നാടും നാട്ടുകാരും

ചാലക്കുടി: ചാലക്കുടിക്കാരന്‍ ചങ്ങാതി മണി ഓര്‍മയായി. വിശ്വസിക്കാനാകാതെ നാടും നഗരവും. ചാലക്കുടിയിലെ ഓട്ടോറിക്ഷ ഡ്രൈവറായി ജീവിതമാരംഭിച്ച മണി നാടന്‍ പാട്ടിനെ ജനകീയമാക്കി. വാമൊഴിയായി നാട്ടറിവ് ഈണങ്ങള്‍ മലായാളിയുടെ നാവിലേക്ക് ഉയര്‍ത്തി കൊണ്ടു വന്നത് മണിയായിരുന്നു. കാവലം നാരായണ പണിക്കര്‍, കടമ്മനിട്ട തുടങ്ങിയ പ്രഗാത്ഭ മതികള്‍ മലായാളിക്ക് മനസിലാക്കത്ത നാടന്‍ പാട്ടുകള്‍ സമ്പന്നമാക്കിയപ്പോള്‍ പരമ്പരാഗതമായി ലഭിച്ച വഞ്ചിപ്പാടിന്റെയും വലംതല, ഇടതല പ്രയോഗങ്ങളില്‍ നിരക്ഷരന് പോലും അനായസം മൂളാവുന്ന നാടന്‍പാട്ടുകളുമായി മണി നാടന്‍പാട്ട് രംഗത്തെത്തിയത്.
ഏകദേശം ആയിരത്തോളം നാടന്‍പാട്ടുകളാണ് മണിയിലൂടെ പുറത്തിറക്കിയത്. പഴയ നാടറിവ് പട്ടുകാരെ കണ്ടെത്തി അവരെ രംഗത്തിറക്കുവാന്‍ മണി ശ്രമിച്ചിരുന്നു. പല കാസറ്റ് കമ്പനികളും ഉല്‍സവകാലങ്ങളിലെ മണിയുടെ നാടന്‍ പാട് ലഭിക്കുവാന്‍ കാത്ത് നിന്നിരുന്നു. ആദ്യകാലത്ത് പ്രദേശീകമായ ഉല്‍സവ പറമ്പുകളില്‍ പ്രശ്‌സ്തരായ നാടക മിമിക്രി ട്രൂപ്പുകള്‍ പരിപാടികള്‍ നടത്തുമ്പോള്‍ ഇടവേളകളില്‍ മണിയുടെ നാടന്‍പാടുകളും, മിമിക്രിയും അവതരിപ്പിച്ചാണ് കലാരംഗത്തേക്കുള്ള പ്രവേശനം. സിനിമയില്‍ സ്വഭാവ നടന്‍, ഹാസ്യം നടന്‍, വില്ലന്‍ ആയിതിളങ്ങിയെങ്കിലും തന്റെ നാടന്‍ പാടിനെ മണി മറന്നില്ല .ഈ നാടന്‍ പാട്ടുകളാണ് മണിയെ തമിഴ്, തെല്ലുങ്ക് ചിത്രങ്ങളിലേക്ക് പ്രവേശിപ്പിക്കുവാന്‍ കാരണമായത്. കഴിഞ്ഞ ഓണത്തിനും, മണ്ഡലകാലങ്ങളിലും മണിയുടേതായ ഗ്രാമീണ ഭക്തിഗാനങ്ങളും ഇറക്കിയിരുന്നു.
തന്റെ മകള്‍ ശ്രീലക്ഷമിയേയും നാടന്‍പാട്ടുകള്‍ പാടി തന്റെ പാതയിലേക്ക് കൊണ്ടു വന്നിരുന്നു.
Next Story

RELATED STORIES

Share it