Flash News

ചന്ദ്രബോസ് വധക്കേസ്; വിചാരണ അടുത്തമാസം പൂര്‍ത്തിയാകും

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ അടുത്തമാസം 17ന് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ കേസിലെ പ്രധാപ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും. നിഷാമിന് വേണ്ടി പ്രശ്‌സത അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരാവും. എതിര്‍ഭാഗത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജരാവും. ഏതു വിധേനയും നിഷാമിന്റെ ജാമ്യം തടയാനാണ് കേരളാ സര്‍ക്കാര്‍ ശ്രമം.

കഴിഞ്ഞ ജനുവരിയിലാണ് ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ ഗെയ്റ്റ് തുറക്കാന്‍ വൈകിയതിന്റെ പേരില്‍ നിഷാം കാറിടിച്ച് കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it