Kottayam Local

ഗ്രാമീണ സംവിധാനങ്ങള്‍ അറിയാന്‍ ഫ്രഞ്ച് സംഘം സൈക്കിളില്‍ കുമരകത്ത്

കുമരകം: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ നിയമപാലനം നടത്തുന്ന വിധങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ഫ്രാന്‍സില്‍ നിന്നുള്ള സംഘം കുമരകം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 10ന് കുമരകം പോലിസ് സ്‌റ്റേഷനില്‍ സൈക്കിളില്‍ എത്തിയ സംഘത്തില്‍ ഒമ്പത് അംഗങ്ങള്‍ ഉണ്ടായിരുന്നു. ഫ്രാന്‍സില്‍ ജോലിയില്‍ നിന്നും പെന്‍ഷനായി 50 കഴിഞ്ഞ എട്ടു വനിതകളും ഒരു പുരുഷനും ഉള്‍പ്പെട്ട സംഘം ആദ്യം ടൂറിസം പോലിസ് സെന്ററും സന്ദര്‍ശിച്ചു.
ഫലപ്രദമായി നിയമങ്ങള്‍ നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ബോധവല്‍ക്കരണത്തെക്കുറിച്ചും കുമരകം എസ്‌ഐ കെ എ ഷെരീഫും, എഎസ്‌ഐ സവാദും വിശദീകരിച്ചു.
വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സിന്റെ ഭാഗമായാണ് സംഘം കുമരകത്തെത്തിയത്. ബൈക്ക് ഇന്‍ ബാക്ക് വാട്ടേഴ്‌സില്‍ നിന്നും മൗണ്ടന്‍ ബൈക്കുകളില്‍ കുമരകത്തെ ഗ്രാമീണ റോഡുകളില്‍ കൂടി സഞ്ചരിച്ച സംഘം നസ്രത്തുപള്ളി, മെത്രാന്‍ കായല്‍, കുമരകം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്ഥലങ്ങലില്‍ സന്ദര്‍ശനം നടത്തി വൈകീട്ടോടെ ആലപ്പുഴയിലേക്ക് യാത്രയായി. ആദ്യമായി കുമരകത്തെത്തിയ സംഘം കുമരകത്തിന്റെ പ്രകൃതി സൗന്ദര്യം തങ്ങളെ വീണ്ടും അവിടേക്ക് ആകര്‍ഷിക്കുന്നതായി പറഞ്ഞു.
Next Story

RELATED STORIES

Share it