ഗോവയില്‍ ലൈഫ് ഗാര്‍ഡുകള്‍ അനിശ്ചിതകാല സമരത്തില്‍

പനാജി: ജോലി സ്ഥിരത ആവശ്യപ്പെട്ട് ഗോവയില്‍ ലൈഫ് ഗാര്‍ഡുകള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ആകെയുള്ള 650 ലൈഫ് ഗാര്‍ഡുകളും പണിമുടക്കിലാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോവുമെന്നും ഓള്‍ ഇന്ത്യാ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് നേതാവ് ക്രിസ്റ്റഫര്‍ ഫൊന്‍സേക പറഞ്ഞു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണു പനാജിയില്‍ തന്നെ സമരം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രശ്‌നപരിഹാരത്തിനായി ലൈഫ് ഗാര്‍ഡുകളുമായി താന്‍ ചര്‍ച്ച നടത്തുമെന്നു ഗോവ വിനോദസഞ്ചാര മന്ത്രി ദിലിപ് പരുലേക്കര്‍ അറിയിച്ചു. കടല്‍ത്തീരങ്ങളിലാണ് ലൈഫ് ഗാര്‍ഡുകള്‍ സേവനമനുഷ്ഠിക്കുന്നത്. എന്നാല്‍ എല്ലാവരും പണിമുടക്കിലില്ലെന്ന് ലൈഫ് ഗാര്‍ഡുകളെ വിതരണം ചെയ്യുന്ന ദൃഷ്ടി സര്‍വീസസ് മാനേജ്‌മെന്റ് എന്ന സ്വകാര്യ ഏജന്‍സി അറിയിച്ചു.
Next Story

RELATED STORIES

Share it