ഗോവയില്‍ പൊതു സ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കുന്നു

പനാജി: പൊതു സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ആളുകള്‍ പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി ജനങ്ങളുടെ പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഇക്കാര്യം ആലോചിക്കുന്നതെന്ന് ഗോവ എക്‌സൈസ് കമ്മീഷണര്‍ മെനിനോ ഡിസൂസ അറിയിച്ചു.
1964ലെ ഗോവ, ഡാമന്‍, ഡിയു എക്‌സൈസ് നിയമം സംസ്ഥാന എക്‌സൈസ് വകുപ്പ് ഭേദഗതി ചെയ്യും. ഇതോടെ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ എക്‌സൈസ് വകുപ്പിന് അധികാരമുണ്ടാവുമെന്ന് ഡിസൂസ പറഞ്ഞു.നിലവിലെ എക്‌സൈസ് നിയമം പുനപ്പരിശോധിക്കാന്‍ മുന്‍ എക്‌സൈസ് കമ്മീഷണര്‍ അശോക് ദേശായിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യപരുടെ ശല്യം തടയാ ന്‍ ഗോവ വിനോദ സഞ്ചാര നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഗോവ പോലിസിന്റെ ഇന്ത്യ റിസര്‍വ് ബറ്റാലിയന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പിക്‌നിക്കിന് വരുന്ന കുടുംബാംഗങ്ങള്‍ക്ക് നിയമം ബാധകമാക്കില്ലെന്ന് ഡിസൂസ പറഞ്ഞു.
Next Story

RELATED STORIES

Share it