ഗോത്രമഹാസഭ : സമഗ്ര ഭൂപരിഷ്കരണ രാഷ്ട്രീയ കണ്വന്ഷന് തിരുവനന്തപുരത്ത്
BY Sumeera SMR3 Feb 2016 4:28 AM GMT
Sumeera SMR3 Feb 2016 4:28 AM GMT
കൊച്ചി: മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സമഗ്ര ഭൂപരിഷ്കരണ രാഷ്ട്രീയ കണ്വന്ഷന് ഈ മാസം 19, 20 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടത്തും. ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു, കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഹസന് മരക്കാര്‍ ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ രാഷ്ട്രീയ പരിപാടിക്ക് രൂപം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
ഹാരിസണ്‍ ഉള്‍പ്പെടെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന 25 ലേറെ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് സമഗ്ര ഭൂപരിഷ്കരണം നടപ്പാക്കുക, 2006ലെ വനാവകാശം സമ്പൂര്‍ണമായി നടപ്പാക്കുക, നില്‍പ്പുസമര തീരുമാനങ്ങള്‍ നടപ്പാക്കി ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുക, ആദിവാസി സ്വയംഭരണം നടപ്പാക്കുക, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും. പരമ്പരാഗത തൊഴില്‍ സമൂഹങ്ങളെ വഴിയാധാരമാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റത്തെ തടയാനുള്ള നടപടി കൈക്കൊള്ളുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നയം പുനരാവിഷ്കരിക്കുക, തോട്ടം തൊഴിലാളി നിയമം പരിഷ്കരിക്കുക തുടങ്ങിയ വിഷയങ്ങളും കണ്വന്ഷന് ചര്‍ച്ച ചെയ്യും.
ഭൂപരിഷ്കരണം, സ്വയംഭരണം, പ്രാദേശിക വികസനം എന്നിവ യാഥാര്‍ഥ്യമാക്കാന്‍ ജനാധിപത്യ ഊര് വികസന മുന്നണിയെന്ന രാഷ്ട്രീയ വേദിയുടെ നയപ്രഖ്യാപനവും 19ന് നടക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT