ഗുജറാത്തില്‍ ജയില്‍ച്ചാട്ടം; 11 തടവുകാര്‍ രക്ഷപ്പെട്ടു
BY Sumeera SMR15 Nov 2015 2:48 AM GMT
Sumeera SMR15 Nov 2015 2:48 AM GMT
അഹ്മദാബാദ്: ഗുജറാത്തിലെ ദഹേദ് സബ്ജയിലില്‍ നിന്ന് 11 വിചാരണത്തടവുകാര്‍ രക്ഷപ്പെട്ടു. ഗാര്‍ഡുകളെ ആക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടതെന്നു സംസ്ഥാന ഡിജിപി പി സി താക്കൂര്‍ പറഞ്ഞു. ഇവരില്‍ ഒരാളെ ജയിലധികൃതര്‍ പിന്നീടു പിടികൂടി. രക്ഷപ്പെടുമ്പോള്‍ ഇയാള്‍ക്കു പരിക്കേറ്റിരുന്നു. തടവുകാരില്‍ ഒരാള്‍ നെഞ്ചുവേദന അഭിനയിച്ച് ബാരക്ക് തുറക്കാന്‍ ഗാര്ഡിനോടാവശ്യപ്പെട്ടു. ഇതനുസരിച്ച് ബാരക്ക് തുറന്നപ്പോള്‍ തടവുകാര്‍ ഗാര്‍ഡിനെ ആക്രമിക്കുകയായിരുന്നു. മറ്റു ഗാര്‍ഡുകളെയും തടവുകാര്‍ ആക്രമിക്കുകയും അവരുടെ രണ്ട് റൈഫിളുകള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന് താക്കൂര്‍ പറഞ്ഞു. എന്നാല്‍ ജയിലിന്റെ ചുറ്റുമതില്‍ ചാടിക്കടന്നാണോ തടവുകാര്‍ രക്ഷപ്പെട്ടതെന്നു വ്യക്തമല്ല. തടവുകാരെ പിടികൂടാന്‍ നിരവധി പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT