Flash News

ഗുജറാത്തില്‍ കക്കൂസും കുടിവെള്ള സൗകര്യവുമില്ലാത്ത 10,000 അങ്കണ്‍വാടികള്‍

ഗുജറാത്തില്‍ കക്കൂസും കുടിവെള്ള സൗകര്യവുമില്ലാത്ത 10,000 അങ്കണ്‍വാടികള്‍
X


open toilet

അഹമ്മദാബാദ്: വികസനത്തിന്റെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്രമോഡുയുടെ ഗുജറാത്തില്‍ കക്കൂസും കുടിവെള്ള സൗകര്യവുമില്ലാത്ത 10,000 അങ്കണ്‍വാടികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. 4500ല്‍ അധികം അങ്കണ്‍വാടികളില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ ശുദ്ധമായ കുടിവെള്ളമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിതിവിവരകണക്ക് തന്നെ വ്യക്തമാക്കുന്നത്. ഗുജറാത്തിലെ 5600 അങ്കണ്‍വാടികളിലെ കുട്ടികള്‍ കാര്യം സാധിക്കുന്നത് വെളിയിലാണ്. ഇവിടെ കുട്ടികള്‍ക്ക് മലമൂത്ര വിസര്‍ജനത്തിന്  സൗകര്യവുമില്ല. സംസ്ഥാന നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 4505 അങ്കണ്‍വാടികളില്‍ കുടിവെള്ള സൗകര്യമില്ലെന്നും 5655 അങ്കണ്‍വാടികളില്‍ ടോയ്‌ലറ്റുകള്‍ ഇല്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
ദലിതുകളും ആദിവാസികളും കൂടുതലുള്ള പഞ്ചമഹല്‍, മഹിസാഗര്‍, ദഹോദ് എന്നീ ജില്ലകളിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത അങ്കണ്‍വാടികള്‍ അധികമുള്ളത്.
Next Story

RELATED STORIES

Share it