ഗസല്‍ വിധി നിര്‍ണയത്തില്‍ പരാതി
BY Sumeera SMR2 March 2016 4:51 AM GMT
Sumeera SMR2 March 2016 4:51 AM GMT
തലശ്ശേരി: ഗസല്‍ വിധി നിര്‍ണയത്തില്‍ പരാതിയുമായി മല്സരാര്ഥികള്. മല്‍സരത്തിന്റെ ഫലം നിര്‍ണയിക്കുന്നതിനായി എ, ബി, സി എന്നീ ഗ്രേഡുകള്‍ ഉണ്ടെങ്കിലും ഇതാദ്യമായി നില് ഗ്രേഡ് നല്‍കിയതാണ് മല്‍സരാര്‍ഥികളെ ചൊടിപ്പിച്ചത്. ഗസല്‍ മല്‍സരത്തിന്റെ മാന്വലില്‍ ഇത്തരത്തില്‍ ഒരു വിധിനിര്‍ണയമോ ചട്ടമോ ഉള്ളതായി അറിവില്ലെന്നാണ് മല്സരാര്ഥികള് പറയുന്നത്. തുടര്‍ന്ന് മല്സരാര്ഥികള് അന്വേഷിച്ചപ്പോഴാണ് നില് ഗ്രേഡിനെ കുറിച്ച് അറിഞ്ഞത്. ഉച്ചാരണം ശരിയാകാത്ത മല്‍സരാര്‍ഥികള്‍ക്കും ഗസലിനു പകരം ഗീത് അവതരിപ്പിച്ചവര്ക്കുമാണ് നില് ഗ്രേഡ് നല്‍കിയതെന്ന് വിധികര്‍ത്താക്കള്‍ അറിയിക്കുകയായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT