കോളജ് ജീവനക്കാര്‍ ധര്‍ണ നടത്തി

ന്യൂഡല്‍ഹി: കോളജുകളിലെ അനധ്യാപക ജീവനക്കാരെയും യുജിസി പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കോളജ് ആന്റ് യൂനിവേഴ്‌സിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തി. ശമ്പള, സര്‍വീസ് ആനുകൂല്യങ്ങള്‍ ദേശീയ തലത്തില്‍ ഏകീകരിക്കുക, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരെയും യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) പാക്കേജില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നായി 450 പ്രതിനിധികള്‍ പങ്കെടുത്തു. ഡോ. മൃണമോയ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ മാണി, മുന്‍ എംഎല്‍എ എം മുരളി, ദേശീയ സെക്രട്ടറി സലീം വേങ്ങാട്ട്, ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജോസ് മാത്യു സംസാരിച്ചു.

Next Story

RELATED STORIES

Share it