കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയുടെ കാരണം സംഘടനാ ദൗര്‍ബല്യം: മുല്ലപ്പള്ളി
BY Sumeera SMR15 Nov 2015 4:03 AM GMT
Sumeera SMR15 Nov 2015 4:03 AM GMT
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയുടെ കാരണം സംഘടനാ ദൗര്ബല്യമാണന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. നേതാക്കളുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിനെതിരായ വിധിയെഴുത്തല്ല. സംഘടനാ തലത്തിലെ ദൗര്‍ബല്യവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഘടകകക്ഷികള്‍ക്കുള്ള അസ്വാരസ്യവും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.
താനടക്കമുള്ള നേതാക്കളുടെ ഭാഗത്തു നിന്ന് കുറ്റകരമായ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ നിലവില്‍ മറ്റൊരന്വേഷണത്തിന്റെ സാഹചര്യമില്ല. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ തീര്‍ച്ചയായും മറ്റൊരന്വേഷണത്തിന്റെ ആവശ്യമുള്ളൂ.
മുന്‍ മന്ത്രിസഭകള്‍ കാറ്റിലാടിയ സമയത്ത് ശക്തമായ നിലാപാട് എടുത്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഡിസിസിയിലെത്തിയതായിരുന്നു മുല്ലപ്പള്ളി.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT