Idukki local

കോടയുമായി യുവാവ് പിടിയില്‍

കുമളി: ഇരുപത്തി അഞ്ച് ലിറ്റര്‍ കോടയുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.കുമളി പത്തുമുറി സ്വദേശി പുളിക്കപ്പീടികയില്‍ (പള്ളിക്കല്‍) റോയി (40) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
കുമളി പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടയും വാഷും പിടികൂടിയത്.പോലിസ് എത്തുമ്പോള്‍ ഇയാള്‍ അമരാവതി മൂന്നാംമൈലില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ചാരായം വാറ്റുന്നതിനുള്ള ജോലികള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്ന് കുമളി എസ്.ഐ ടി.ഡി പ്രജീഷ് പറഞ്ഞു.പ്രതിയെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it