Alappuzha local

കൊപ്പാറക്കടവു പാലം നിര്‍മാണം അവസാന ഘട്ടത്തില്‍

ഹരിപ്പാട്: ദേശീയ പാതയെ - ലിങ്ക് ഹൈവേയുമായി ബന്ധിപ്പിക്കുന്ന കൊപ്പാറക്കടവു പാ ലം നിര്‍മാണം അവസാന ഘട്ടത്തില്‍. 12 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ രണ്ടു സ്പാനുകളും ഇരുവശങ്ങളിലേയും അപ്രോച്ച് റോഡുകളുടേയും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ പ്രദേശത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്നം സാ ക്ഷാത്കരിക്കപ്പെടും.
രമേശ് ചെന്നിത്തല മുന്‍ കൈയ്യെടുത്ത് പ്രാവര്‍ത്തീകമാക്കുന്ന ഈ റോഡിന്റെ നിര്‍ മാണം പൂനം കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോ ള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാലം കമ്മീഷന്‍ ചെയ്യാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് കരാറുകാരും ഉദ്യോഗസ്ഥരും.
ദേശീയ പാതയില്‍ കരുവറ്റ വഴിയമ്പലത്തില്‍ നിന്നും 5 കി ലോമീറ്റര്‍ കിഴക്കോട്ട് യാത്ര ചെയ്താല്‍ വീയപുരത്ത് ലിങ്ക് ഹൈവേയില്‍ എത്താന്‍ കഴിയുമെന്നിരിക്കെ പാലം യാതാര്‍ഥ്യമാവുന്നതോട യാത്രികര്‍ക്ക് കിലോമീറ്ററുകളുടെ ലാഭമാണു ണ്ടാവുക. മാത്രമല്ല ചെറുതന പഞ്ചായത്തില്‍ പെടുന്ന നദിയുടെ കിഴക്കെ കരയാകട്ടെ അ വികസിത പ്രദേശമായി കഴിയുകയാണിന്നും. ആയാപറമ്പ് വടക്കേ കരയെ ചെറുതനയുമായി ബന്ധിപ്പിക്കുന്ന ചെറുതന പാലത്തിന്റെ നിര്‍മാണവും ഒരേ സമയം പുരോഗമിക്കുന്നതിനാല്‍ പ്രദേശത്തിന്റെ വികസനത്തില്‍ ഒരു കുതിപ്പു തന്നെയാകും ഉണ്ടാവുക.
പ്രദേശത്ത് ഒരു സാമൂഹികാരോഗ്യ കേന്ദ്രം ഉണ്ടെന്നത് ഒഴിച്ചാല്‍ മാടശേരി കോളനി ഉള്‍പ്പടുന്ന ചെറുതന വടക്കേക്കരര, പാണ്ടി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളുടെ ദൈനംദിന ജീവിതം വിവരണാതീതമാണ്.
സ്‌കൂള്‍, ആശുപത്രി, കൃഷിഭവന്‍, പഞ്ചായത്ത് ,മൃഗാശുപ ത്രി ഉള്‍പ്പടെയുള്ള എല്ലാ സര്‍ ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തി ന്റെ തെക്കെ അറ്റാത്താണ്. പാലം യാഥാര്‍ ത്ഥ്യമാകുന്നതോടെ യാത്രക്ലേശംഉള്‍പ്പടെയുള്ള എല്ലാ പ്രതിസന്ധിക്കും ശാശ്വത പരിഹാരമാവും എന്ന വിശ്വാസത്തിലാ ണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it