കേരളാ കോണ്‍ഗ്രസ് (എം)ല്‍ നിന്ന് രാജിവച്ചു
BY Sumeera SMR8 March 2016 5:08 AM GMT
Sumeera SMR8 March 2016 5:08 AM GMT
കോട്ടയം/തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) സെക്രട്ടേറിയറ്റംഗം സ്റ്റീഫന്‍ ചാമപ്പറമ്പില്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും നേതൃത്വത്തിലുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി പാര്‍ട്ടി മാറിയെന്നു അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കുപോലും ജോസ് കെ മാണിയുടെ അനുവാദമില്ലാതെ മാണിയെ കാണാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റംഗമായ ജി സാം, ആലപ്പുഴ ജില്ലാ സെക്രട്ടറി ജോര്‍ജ് മത്തായി എന്നിവരും രാജിവച്ചു. കെഎസ്സി (എം) സംസ്ഥാന പ്രസിഡന്റ് ആന്‍സണ്‍ ആന്റണി, യൂത്ത് ഫ്രണ്ട് (എം) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൈക്കിള്‍ ജയിംസ് എന്നിവരും രാജിവച്ചു. തിരുവനന്തപുരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വാമനപുരം പ്രകാശ് കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് മാണി ഗ്രൂപ്പില്‍നിന്ന് രാജിവെച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് നയിക്കുന്ന കേരളാ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇവര്‍ മാണി ഗ്രൂപ്പില്‍ നിന്നു രാജിവച്ചത്.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT