Idukki local

കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ട് തേടി ഫ്രാന്‍സിസ് ജോര്‍ജ്

ചെറുതോണി: എം.പി ആയിരിക്കെ സ്ഥാപിച്ച കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരോട് വോട്ടഭ്യര്‍ത്ഥിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എത്തി. ഇടുക്കിയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ചിരകാലാഭിലാഷമായിരുന്നു കേന്ദ്രീയ വിദ്യാലയമെന്നത്.
പാര്‍ലമെന്റംഗം ആയിരിക്കെ കേന്ദ്രവുമായി നടത്തിയ നിരന്തര ഇടപെടലിലൂടെയാണ് 2008ല്‍ കേന്ദ്രം അനുവദിച്ച രണ്ടെണ്ണത്തില്‍ ഒന്നു ഇടുക്കിക്ക് നേടിയെടുക്കാനായത്.പ്രി ന്‍സിപ്പലും അധ്യാപകരും വിജയാശംസകള്‍ നേര്‍ന്നു ഫ്രാന്‍സിസ് ജോര്‍ജിനെ യാത്രയാക്കി.
ഇന്നലെ വാഴത്തോപ്പിലും കട്ടപ്പനയിലും നടത്തിയ പര്യടനത്തിനിടയിലാണ് ഫ്രാന്‍സിസ് ജോര്‍ജ് കേന്ദ്രീയ വിദ്യാലയത്തിലെത്തിയത്.
Next Story

RELATED STORIES

Share it