kozhikode local

കെ കെ രമയ്‌ക്കെതിരേയുണ്ടായത് ഫാഷിസ്റ്റ് ഗുണ്ടായിസം: കെ അജിത

വടകര: സ്ത്രീ സമത്വവും, സ്വ്യാതന്ത്ര്യത്തിനു വേണ്ടി ഘേ ാരഘോരം പ്രസംഗിക്കുന്ന ഇടതുപക്ഷത്തിന്റെ നയവും പ്രവര്‍ത്തനവും തമ്മില്‍ ഒരുപാട് വ്യത്യാസമുള്ളതായി അന്വേഷി പ്രസിഡന്റ് കെ അജിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിലെ ആഹഌദ പ്രകടനത്തിന്റെ ഭാഗമായി വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയെ പരിഹസിച്ചു കൊണ്ട് സിപിഎമ്മുകാര്‍ നടത്തിയ ആഭാസ പേക്കൂത്ത് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്നും അജിത കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ പുരുഷ സമത്വത്തിനും എതിരായ നടപടിയാണ് സിപിഎമ്മുകാരുടെ ഭാഗത്ത് നിന്നുണ്ടായത്.
തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സാധാരണമാണ്. ജനാധിപത്യത്തി ല്‍ ഏത് തരം നിലപാടെടുക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിച്ചുവെന്നത് കൊണ്ട് വിധവയായ ഒരു സ്ത്രീ അപമാനിക്കുന്ന കാടത്തമാണെന്നും കെ അജിത പറഞ്ഞു. കെ.കെ രമയെ ഒഞ്ചിയത്തുള്ള വീട് സന്ദര്‍ശിച്ചപ്പോള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന് സിപിഎമ്മുകാരില്‍ നിന്നേല്‍ക്കേണ്ടി വന്ന പീഡനത്തെ കുറിച്ച് അവര്‍ വിവരിക്കുകയുണ്ടായി. വലിയ തോതിലുള്ള വ്യക്തിഹത്യയാണ് രമക്കെതിരെ നടത്തിയത്.
ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന പ്രവണതയാണെന്നും അവര്‍ പറഞ്ഞു. ഒരു വശത്ത് സ്ത്രീ സുരക്ഷയ്ക്ക് നടപടിയെടുക്കുമെന്ന് അവകാശപ്പെടുമ്പോ ള്‍ മറുവശത്ത് സ്ത്രീത്വത്തെ അവഹേളിക്കുന്നത് എത്ര മാത്രം വിരോധാഭാസമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡോ. പി ഗീത പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് അല്ലാത്തതിനാലാണ് രമക്ക് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. സ്ത്രീ ഒരിക്കലും രാഷ്ട്രീയത്തിലറങ്ങരുതെന്ന പുരുഷാധിപത്യ പ്രവണതയെ ശക്തമായി എതിര്‍ക്കുന്നു. തിരഞ്ഞെടുപ്പില്‍ ജയവും പരാജയവും സാധാരണമെന്നിരിക്കെ തോറ്റ സ്ഥാനാര്‍ത്ഥിയോട് അതിക്രമം കാട്ടുന്നത് ശരിയല്ല. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാലാണ് രമക്കെതിരെ അവഹേളനം തുടരുന്നത്. രമക്കെതിരെ നടന്നത് ഫാസിസ്റ്റ് ഗുണ്ടായിസമാണെന്നും പി ഗീത കൂട്ടിച്ചേര്‍ത്തു. അന്വേഷി സെക്രട്ടറി പി ശ്രീജയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it