കെജ്രിവാളിന് നേരെ ഷൂ ഏറ്
BY Sumeera SMR10 April 2016 3:14 AM GMT
Sumeera SMR10 April 2016 3:14 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ഷൂ ഏറ്. സംഭവവുമായി ബന്ധപ്പെട്ട് വേദപ്രകാശ് എന്നയാളെ പോലിസ് പിടികൂടി. ഡല്‍ഹിയിലെ രണ്ടാംഘട്ട വാഹന നിയന്ത്രണം സംബന്ധിച്ച് സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ സദസ്സില്‍നിന്നാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണശ്രമം ഉണ്ടായത്. എന്നാല്‍, ഷൂ ശരീരത്തില്‍ കൊണ്ടില്ല.
ആം ആദ്മി പാര്‍ട്ടിയില്‍നിന്നു വിട്ടുപോയവര്‍ രൂപീകരിച്ച ആം ആദ്മി സേനയുടെ പ്രവര്‍ത്തകനാണ് താനെന്ന് വേദപ്രകാശ് അവകാശപ്പെട്ടു. അതേസമയം, വേദപ്രകാശ് ശര്‍മ ഷൂ എറിയും മുമ്പ് ഡല്‍ഹിയിലെ ബിജെപി നേതാവിനെ ഫോണില്‍ വിളിച്ചതായി എഎപി നേതാവ് കപില്‍ മിശ്ര ട്വിറ്ററില്‍ ആരോപിച്ചു. പ്രതിയുടെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT