kozhikode local

കെഎംസിടിയിലെ അധ്യാപകരുടെ സമരംനിയമവിരുദ്ധമാണെന്ന്

കോഴിക്കോട്: കെഎംസിടിയിലെ അധ്യാപകരുടെ സമരം നിയമവിരുദ്ധമാണെന്ന് കെഎംസിടി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം നടത്തുന്നത് സംബന്ധിച്ച് യാതൊരു നോട്ടീസോ പരാതിയോ നല്‍കാതെയാണ് അധ്യാപകര്‍ സമരം നടത്തുന്നത്. വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കി കൊണ്ടാണ് അധ്യാപകര്‍ സമരം നടത്തുന്നത്. അധ്യാപകരുടെ സമരം കാരണം പല പരീക്ഷകളും നടത്താന്‍ കഴിഞ്ഞിെല്ലന്നും ഡയറക്ടര്‍ എന്‍ കുമുദിനി പറഞ്ഞു. പത്രമാധ്യമങ്ങളില്‍ സമരഅധ്യാപകരുടേതായി വരുന്ന വാര്‍ത്ത അസത്യവും വസ്തുതാ വിരുദ്ധവുമാണ്. ഒരു ശമ്പള കുടിശ്ശികയും നിലവിലില്ല. സമരക്കാരില്‍ നിന്നും യാതൊരു നോട്ടീസും ഡയറക്ടര്‍ എന്ന നിലയ്ക്ക് തനിക്ക് കിട്ടിയില്ലെന്നും ഡയറക്ടര്‍ അറിയിച്ചു. അച്ചടക്കനടപടികള്‍ക്ക് വിധേയരായ വിദ്യാര്ഥികളെ കൂട്ടിയാണ് അധ്യാപകര്‍ സമരം ശക്തമാക്കുന്നത്. അധ്യാപകര്‍ സമരം നിര്‍ത്തി വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാന്‍ മുന്നോട്ട് വരണമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ പി ജനാര്‍ദ്ദനന്‍ ഡീന്‍ പി ടി നായര്‍ എന്നിവരും പങ്കെടുത്തു.
മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന്
കോഴിക്കോട്: കെഎംസിടി എ ന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞ എട്ടു ദിവസമായി നടന്നുവരുന്ന ജീവനക്കാരുടെ സമരം ഒത്തു തീര്‍പ്പാക്കുന്നതിനായി മാനേജ്‌മെന്റുകള്‍ സഹകരിക്കുന്നില്ലെന്ന് അധ്യാപകരും രക്ഷകര്‍ത്താക്കളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തങ്ങളെ നിയമിച്ചതായി കാണിച്ച് ഇന്നുവരെ കോളജ് മാനേജ്‌മെന്റ് നിയമനോത്തരവ് നല്‍കിയിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ അധ്യാപകരായ ആര്‍ രാജേഷ്, കെ കെ ദര്‍ശന, എം ടി സിത്താര, രക്ഷകര്‍ത്താവ് വി വി നന്ദകുമാര്‍, വിദ്യാര്‍ഥികളായ എന്‍ ഷഹീര്‍, കെ ഷഹീന പങ്കെടുത്തു.
Next Story

RELATED STORIES

Share it