kozhikode local

കുറ്റിയാടി കൊയ്യമ്പാറ കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തില്‍

കുറ്റിയാടി: വടകര താലൂക്കിലെ 20ലധികം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി തുടക്കമിട്ട കുറ്റിയാടി കൊയ്യമ്പാറ കുടിവെള്ള പദ്ധതി നിര്‍മാണം അനിശ്ചിതത്വത്തില്‍. എല്‍ഐസി, നബാര്‍ഡ് എന്നിവയുടെ സഹായത്തോടെ ആറു വര്‍ഷം മുമ്പാണ് 40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആരംഭിച്ചത്. ടാങ്കിന്റെയും ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ—യും നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. കുറ്റിയാടി പുഴയിലെ മുക്കണ്ണാംകുഴി ഭാഗത്തു നിന്നും പമ്പ് ഹൗസ് വഴി ജലം ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുക.
എന്നാല്‍ പമ്പ് ഹൗസും ട്രാന്‍സ്‌ഫോമറും സ്ഥാപിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. വൈദ്യുതി ബോര്‍ഡിന്റെ അലംഭാവവും പദ്ധതി നിര്‍മാണം അവതാളത്തിലാക്കിയെന്ന ആരോപണവും ഉയരുന്നു. പദ്ധതി നിലവില്‍ വരുന്നതോടെ കുറ്റിയാടി, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, കുന്നുമ്മല്‍, നരിപ്പറ്റ, വേളം, പുറമേരി, വളയം, ചെക്യാട്, തൂണേരി, നാദാപുരം, ആയഞ്ചേരി, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ജലക്ഷാമത്തിന് പരിഹാരമുണ്ടാവും.
Next Story

RELATED STORIES

Share it