കുറ്റവിചാരണാ നടപടികള്‍ക്കെതിരേ ദില്‍മ

ബ്രസീലിയ: കുറ്റവിചാരണാ നടപടികള്‍ക്കെതിരായി തെക്കേ അമേരിക്കയിലെ വ്യാപാര സഹകരണം നിലനില്‍ക്കുന്ന രാജ്യങ്ങളെ സമീപിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫ്. യുനാസുര്‍ (ദ യൂനിയന്‍ ഓഫ് സൗത്ത് അമേരിക്കന്‍ നാഷന്‍സ്), മെര്‍കോസുര്‍ (സതേണ്‍ കോമണ്‍ മാര്‍കറ്റ്) അംഗരാജ്യങ്ങളുടെ സഹായമാവും തേടുക. തനിക്കെതിരായ കുറ്റവിചാരണ ബ്രസീലിന്റെ രാഷ്ട്രീയ പ്രക്രിയക്ക് ഗുരുതരമായ പ്രത്യാഘാതമാവും സൃഷ്ടിക്കുകയെന്നും ദില്‍മ പറഞ്ഞു. ചില പ്രതിപക്ഷ കക്ഷികളും തന്നെ പിന്തുണയ്ക്കാനാരംഭിച്ചിട്ടുണ്ട്. അത് തന്റെ നിലപാടുകളോട് യോജിച്ചല്ല.
രാജ്യത്തെ പ്രതിസന്ധിയിലേക്കെത്തിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണെന്നും അവര്‍ പറഞ്ഞു. തനിക്കെതിരായ കുറ്റവിചാരണാ നടപടിക്ക് നിയമപരമായ അടിസ്ഥാനമില്ല. വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ നിന്ന് അധികാരം തട്ടിയെടുക്കാനുള്ള രാജ്യത്തെ സമ്പന്നവര്‍ഗത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് തനിക്കെതിരേ നടക്കുന്ന അട്ടിമറി നീക്കങ്ങളെന്നും ദില്‍മ ആരോപിച്ചു.
Next Story

RELATED STORIES

Share it