malappuram local

കുണ്ടൂര്‍ പാടം മണ്ണിട്ട് നികത്തല്‍: വില്ലേജ് ഓഫിസര്‍ നടപടി തുടങ്ങി

തിരൂരങ്ങാടി: കുണ്ടൂര്‍ പാടം വ്യാപകമായി മണ്ണിട്ട് നികത്തിയവര്‍ക്കെതിരെ നന്നമ്പ്ര വില്ലേജ് ഓഫിസര്‍ നടപടി തുടങ്ങി. മണ്ണിട്ട് നികത്തിയ അഞ്ച് പേര്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കി.
നാല് വ്യക്തികള്‍ക്കും ഒരു സ്ഥാപനത്തിന്റെ പേരില്‍ അതിന്റെ പ്രസിഡന്റിനുമാണ് നോട്ടീസ് നല്‍കിയത്.കുണ്ടൂര്‍ യത്തീംഖാന താഴത്ത് മണ്ണിട്ട് തൂര്‍ക്കുന്നതിനെതിരെ ദാറുല്‍ തഹ്ലീമു ല്‍ ഖൗസിയ്യയുടെ പ്രസിഡന്റിനും കാരംകുണ്ട് താഴത്ത് മണ്ണിട്ട് നികത്തുന്നതിന് നമ്പിടിപറമ്പന്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ കടക്കാടന്‍ സുഹ്‌റക്കും, തിലായില്‍ പോക്കരിന്റെ ഭാര്യ കളത്തില്‍ ആമിനക്കും, ഉപ്പ്തറ ഷറഫുദ്ധീന്റെ ഭാര്യ റുഖിയക്കു ം, ചക്കപ്പന്‍ താഴത്തെ വയല്‍ നികത്തലിന് താനാളൂര്‍ വട്ടക്കുളം അബ്ദുറഹ്മാനുമാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ താനാളൂര്‍ സ്വദേശിയായ അബ്ദുറഹ് മാന്‍ നോട്ടീസ് കൈപറ്റാത്തതിനാല്‍ സൈറ്റില്‍ പതിക്കുകയും ഇദ്ധേഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വയല്‍ നികത്തുന്നതിന് വേണ്ടി തട്ടിയിട്ടുള്ള മണ്ണ് നീക്കം ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാണമെന്നാണ് നോട്ടീസില്‍ പറയുന്നത്.കുണ്ടൂര്‍ യത്തീംഖാന താഴത്ത് ഏക്കര്‍ കണക്കിന് ഭൂമിയാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്.ഇവിടെ അനധികൃതമായി മൂന്ന് നില കെട്ടിടത്തിന്റെ പ്രവൃത്തിയും നടക്കുന്നുണ്ട്.
കുണ്ടൂര്‍ പാടം കേന്ദ്രീകരിച്ച് വലിയ ഭൂമാഫിയകള്‍ കയ്യടക്കുമ്പോള്‍ വീട് വെക്കുന്നതിന് വേണ്ടി രണ്ട് സെന്റും മൂന്ന് സെന്റും നികത്താന്‍ അനുമതിക്കായി കാത്ത് നില്‍ക്കുന്നവരാണ് കുടുങ്ങുന്നത്.ഇത്തരത്തില്‍ കുടുങ്ങിയവര്‍ ഈ കൂട്ടത്തിലുമുണ്ട്.കുണ്ടൂര്‍ യത്തീംഖാന താഴത്തു ം കാരംകുണ്ട് താഴത്തും പള്ളിയുടേയും മതസാഥാപനത്തിന്റെയും പേരിലായിരുന്നു വയ ല്‍ നികത്തല്‍ നടന്നിരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പതാക നാട്ടിയതോടെ വിഷയം വിവാദമാകുകയും വില്ലേജ് ഓഫിസര്‍ നോട്ടീസ് നല്‍കുകയായിരുന്നു. കുണ്ടൂര്‍ പാടത്ത് ഒരു തരത്തിലുള്ള വയല്‍ നികത്തലും അനുവദിക്കില്ലെന്നും അത്തരത്തില്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെടുത്തിയാല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്നും വില്ലേജ് ഓഫിസര്‍ സ്‌നേഹ പ്രഭ പറഞ്ഞു. കാരംകുണ്ട് താഴത്ത് വയല്‍ നികത്തുന്നതിനെതിരെ മുമ്പും ഇവര്‍ക്ക് നോട്ടീസ് നല്‍കിയതാണെന്നും കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ നട്ട തെങ്ങിന്‍ത്തൈകള്‍ മാറ്റണെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it